നല്ല സിനിമ ബ്രേക്കിംഗ് ന്യൂസ്

വീരമൃത്യുവിൻ്റെ വ്യാഴവട്ടം; മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റെ ജീവിതം സിനിമയാകുന്നു..

clever text
sandheep unnikrishnan

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റ ജീവിത കഥയെ ആധാരമാക്കി ഒരുങ്ങുന്ന സിനിമ വെള്ളിത്തിരയിലേക്ക്. വീരമൃത്യുവിൻ്റെ പന്ത്രണ്ടാം വാർഷികത്തിലാണ് ഇത്തരമൊരു വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. “മേജർ ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലുമായി റിലീസിനെത്തുന്നു.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനായി വെള്ളിത്തിരയിലെത്തുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ നിർമാണ കമ്പനിയായ ജി. എം. ബി എന്റര്‍ടെയിന്‍മെന്റും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

This post has already been read 1445 times!

Comments are closed.