പൊതു വിവരം

‘ദി സീക്രട്ട് മെസൻജർസ് ‘ ന് ഗോള്‍ഡന്‍ ക്യ ാം പുരസ്കാരം

‘ദി സീക്രട്ട് മെസൻജർസ് ‘ ന് ഗോള്‍ഡന്‍ ക്യാം പുരസ്കാരം

തിരുവനന്തപുരം : മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോള്‍ഡന്‍ ക്യാം അവാര്‍ഡ് മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജിന് സംവിധായകന്‍ ബാലു കിരിയത് സമ്മാനിച്ചു. ‘ദി സീക്രട്ട് മെസൻജർസ് ‘ എന്ന ഷോര്‍ട്ട് ഫിലിമിനാണ് പുരസ്കാരം. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചടങ്ങിൽ നിയമ സമഭാസ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചലച്ചിത്ര നടി ഷീലയ്ക്ക് സത്യജിത് റെ പുരസ്ക്കാരവും പ്രഭാവര്‍മ്മയ്ക്ക് സത്യജിത് റെ സാഹിത്യ പുരസ്ക്കാരവും സമ്മാനിച്ചു. സത്യജിത് റെ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ സജിന്‍ ലാല്‍ അദ്ധ്യക്ഷനായി. ജോര്‍ജ്ജ് ഓണക്കൂര്‍, നടന്‍ ശങ്കര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, ജി.എസ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.

PGS SoorajFreelance Entertainment Journalist
Bhavana, Neduveli
Konchira P.O, Vembayam
Trivandrum–695 615
soorajneduveli
mobile – 9446832434, 8075800670

This post has already been read 151 times!