പൊതു വിവരം

Press Release (Mal with Photo) കേരളത്തിലെ മികച്ച സംരംഭകരെ ആദ രിക്കാൻ ‘സല്യൂട്ട് കേരള’യുമായി ഇൻമെക്ക്

<

p dir=”ltr”>കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കാൻ ‘സല്യൂട്ട് കേരള’യുമായി ഇൻമെക്ക്

<

p dir=”ltr”>കൊച്ചി: കേരളത്തിലെ മെച്ചപ്പെട്ട സംരംഭക സൗഹൃദ അന്തരീക്ഷത്തെ സംബന്ധിച്ചു കൂടുതൽ അവബോധമുണ്ടാക്കുന്നതിനും പുതിയ സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്നതിന് ‘സല്യൂട്ട് കേരള’ പരിപാടി സംഘടിപ്പിക്കുന്നു. ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക്ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും പ്രവർത്തനശൃംഖലയുള്ള പ്രസ്ഥാനമാണ് ഇൻമെക്ക്.

<

p dir=”ltr”>കേരളത്തിലെ മികച്ച സംരംഭകരേയും അവരുടെ വിജയകരമായ നൂതന സംരംഭങ്ങളെയും തിരഞ്ഞെടുത്തു കൊച്ചിയിൽ വെച്ചു ഒക്ടോബർ ആദ്യ വാരം സംഘടിപ്പിക്കുന്ന ‘സല്യൂട്ട് കേരള’ പരിപാടിയിൽ ആദരിക്കും. പുതിയതായി സംരംഭങ്ങളുമായി എത്തുന്നവർക്ക് പ്രചോദനമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുക എന്ന് ഇൻമെക്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സല്യൂട്ട് കേരള’യുടെ ഭാഗമായിട്ടുള്ള ലോഗോയുടെ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു

<

p dir=”ltr”>"കേരളത്തിന്റെ സംരംഭക അന്തരീക്ഷം മികച്ച രീതിയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. ധാരാളം സംരംഭകരും നമ്മുടെ നാട്ടിൽ വളർന്ന് വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനായി നിരവധി വെല്ലുവിളികളെ അതിജീവിച്ച കേരളത്തിൻ്റെ സംരംഭകരെ ആദരിക്കേണ്ടതും അനുമോദിക്കേണ്ടതും ആവശ്യമാണ്. ഇത് പിന്നാലെ വരുന്നവർക്ക് കൂടുതൽ കരുത്തും ഊർജ്ജവും ധൈര്യവും പകരുമെന്നതിനാലാണ് ഇൻമെക്ക് ‘സല്യൂട്ട് കേരള’ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ ഡോ. എൻ.എം.ഷറഫുദീൻ പറഞ്ഞു.

<

p dir=”ltr”>സംരംഭകത്വം ഒരു പ്രായോഗിക ജീവിത പാതയായി കണക്കാക്കാൻ ഈ സംരംഭം യുവാക്കൾക്ക് പ്രചോദനമാകുമെന്നും പുതിയ വ്യാവസായിക നയത്തിലൂടെ കേരളം ബിസിനസിനും നിക്ഷേപത്തിനും പിന്തുണക്കുന്ന സംസ്ഥാനമാണ് സന്ദേശം പ്രചരിപ്പിക്കാനുമാണ് ഇത്തരത്തിൽ ഒരു പരിപാടി സഹായിക്കുമെന്ന് ഇൻമെക്ക് ഭാരവാഹികൾ പറഞ്ഞു.

<

p dir=”ltr”>വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. എൻ. എം. ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ എന്നിവർ പങ്കെടുത്തു.

<

p dir=”ltr”>

Photo: കേരളത്തിന്റെ മികച്ച സംരംഭകരെ ആദരിക്കാൻ ഇൻമെക്ക് സംഘടിപ്പിക്കുന്ന സല്യൂട്ട് കേരളയുടെ ലോഗോ പ്രകാശനം ഒബറോൺ മാൾ സിഎംഡി എം എ മുഹമ്മദ് നിർവഹിക്കുന്നു. മുഹമ്മദ് ബഷീർ, യൂനുസ് അഹമ്മദ്, അനിൽ, ഡോ സുരേഷ് കുമാർ, ഡോ എൻ എം ഷറഫുദീൻ, അഡ്വ. ഉണ്ണികൃഷ്ണൻ, സി എച്ച് അബ്ദുൾ റഹീം, അഡ്വ. മൻസൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Post Comment