പോക്കുവെയിൽ പോലെയീ സൂര്യൻ
അസ്തമിക്കാറായ് ; സ്വാർത്ഥതയാവാമീ
മോഹം ഇളവെയിലു കൊള്ളുവാൻ.
ഇന്നലെവരെ ഞാൻകൊണ്ട എരിയുന്ന
വെയിലിൽ, എന്നാത്മാവിനെ തണുപ്പിക്കാൻ
ഞാൻ കണ്ട സ്വപ്നമായിരുന്നല്ലോ
അസ്തമനവേളയിലിത്തിരി ഇളവെയിൽ.
പോക്കുവെയിലിലെങ്ങനെ ഇളവെയിൽ
എന്നൊരീ വൈരുദ്ധ്യം ആശങ്കയേകുന്നു
അസ്തമനവേളയിലാവില്ലൊരിക്കലും
ഉദയസൂര്യന്റെ ഇളവെയിലനുഭവിക്കാൻ.
ഇന്നലെവരെ എന്നച്ഛൻ കൊതിച്ചിരിക്കുമീ
ഇളവെയിലിനായ്.. ഇന്ന് ഞാൻ… !
നാളെയെൻ മകൻ എരിയുന്ന വെയിലിൽ
അവനും കൊതിക്കുമിത്തിരി ഇളവെയിൽ !
©Giരി
This post has already been read 4743 times!
Comments are closed.