ബി ജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ അക്രമണമെന്ന് പരാതി. കാറിന്റെ പിറകില്‍ രണ്ട് തവണ ലോറി | കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയില്‍ വെച്ചായിരുന്നു സംഭവം. ദേശീയ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കേരളത്തിൽ എത്തിയപ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ല എന്ന പരാതിക്ക് ശേഷം നാട്ടിലേക്ക് വരുമ്പോഴാണ് മേൽവിവരിച്ച സംഭവങ്ങൾ പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചു. എന്നാൽ അത്തരമൊരു സംഭവമേ ഉണ്ടായിട്ടല്ലെന്ന് ഹോട്ടലുടമ മാധ്യമങ്ങളോട് പറയുകയുണ്ടായി കാറിൽ ലോറി ഇടിച്ചത് സ്വാഭാവിക അപകടമാണെണാണ് പോലീസിൻ്റെ റിപ്പോർട്ട് എല്ലാം ചേർത്ത് വായിക്കുമ്പോൾ അബ്ദുള്ളക്കുട്ടി നടത്തിയത് നാടകമായിരുന്നുവെന്നും തുടങ്ങു മുമ്പേ കർട്ടൺ വീണു പോയി എന്നുമാണ് കരുതേണ്ടത്
This post has already been read 2750 times!
Comments are closed.