ബ്രേക്കിംഗ് ന്യൂസ്

അയ്യപ്പനുണ്ടായിരുന്നു ഒരു വാവര്

ഭൗതികതയുടെ കാപട്യമില്ലാത്ത, ആത്മീയതയുടെ വീര്യമുള്ള , കോവിഡിനെ പോലും തോൽപ്പിച്ച ഈ ആലിംഗനത്തിന് കൊടുക്കാം മനം നിറഞ്ഞ ഒരു സെലൂട്ട്.
നിയുക്ത ശബരിമല മേൽശാന്തി രാജു സ്വാമിയും(ജയരാജ്‌ പോറ്റി ) മാള ടി.എ.മുഹമ്മദ് മൗലവിയും
പരസ്പരം കണ്ടപ്പോൾ:

ശബരിമല മേൽശാന്തിയായി നിയമതിനായ നാട്ടുകാരനും സ്നേഹിതനുമായ
ആദരണീയനായ തിരുമേനി രാജു സ്വാമിയെ കണ്ട് സന്തോഷം പങ്കിടാൻ ഇന്ന് മുഹമ്മദ്‌ മൗലവി അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു

കണ്ടപാടെ മൗലവി സ്വാമിയോട് പറഞ്ഞു കൈ തരുന്നില്ല . കൊറോണ കാലമല്ലേയെന്ന് , പറഞ്ഞു തീരും മുമ്പേ മൗലവിയെ കെട്ടിപിടിച്ച് തിരുമേനി പറഞ്ഞു, പിതൃതുല്യനായ എന്റെ മൗലവിക്ക് മുന്നിൽ എന്ത് കൊറോണ . അഛൻമാരായി തുടർന്ന് വരുന്ന സ്നേഹത്തിന്ന് മുന്നിൽ കൊറോണ തൽകാലത്തേക്ക് അകലം പാലിച്ച് ആദരവോടെ മാറി നിന്നിട്ടുണ്ടാവുമെന്ന ധൈര്യത്തിൽ അരിക് പറ്റി നിന്നപ്പോൾ ഉള്ളിൽ ചാരിതാർത്ഥ്യം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപെടുന്ന പൈതൃക സന്ദേശം നെഞ്ചേറ്റിയ അഭിമാനബോധം ചുറ്റുനിന്നവരിലുമുണ്ടായി

സ്വാമിയുടെ രണ്ട് ആൺ മക്കളേയും സ്നേഹനിധിയായ സഹധർമ്മിണിയോടും വിളിച്ച് കുശലം പറഞ്ഞ് പരിചയം പുതിക്കിയപ്പോൾ ഉള്ളിൽ വിരിഞ്ഞ ചിരി മുഖത്ത് വിടർന്നു.

വിശ്വാസങ്ങൾ പലതാകാം പക്ഷെ അത്മബന്ധങ്ങളാണ് വഴി കാട്ടേണ്ടത് എന്ന സന്ദേശം ചെറുതല്ല ഇവിടെ…

Sreejith s

This post has already been read 3690 times!

Comments are closed.