പൊതു വിവരം

സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച് . ഡി. പ്രവേശനം; അവസാന തീയതി 18.10.2024

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി: 15.10.2024

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം;

അവസാന തീയതി 18.10.2024

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18.10.2024വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച് .ഡി. പ്രോഗ്രാമുകൾ, സീറ്റുകൾ എന്നിവ ചുവടെ:

സംസ്‌കൃതം സാഹിത്യം (10), സംസ്‌കൃതംവേദാന്തം (7), സംസ്‌കൃതം വ്യാകരണം (9), സംസ്‌കൃതം ന്യായം (12), സംസ്‌കൃതം ജനറൽ (3), ഹിന്ദി (4), ഇംഗ്ലീഷ് (5), മലയാളം (6), ഫിലോസഫി (1), ഹിസ്റ്ററി (6), മ്യൂസിക് (4), സംസ്‌കൃതംവേദിക് സ്റ്റഡീസ് (1), കംപാരറ്റീവ് ലിറ്ററേച്ചർ (3), വിഷ്വൽ ആർട്സ് (2), സോഷ്യൽ വർക്ക് (6), ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (1), ഫിസിക്കൽ എഡ്യൂക്കേഷൻ (3).

യോഗ്യത

നിർദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്., ജി. എൻ. സി. പി., വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും പിഎച്ച് .ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. പ്രവേശന പരീക്ഷകൾ കാലടി മുഖ്യക്യാമ്പസിലായിരിക്കും. ഹാൾടിക്കറ്റുകൾ 19.10.2024 മുതൽ സർവ്വകലാശാല വെബ്‌സൈറ്റിൽ നിന്നും അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർവ്വകലാശാലയുടെ തീരുമാനങ്ങൾക്ക് വിധേയമായി അർഹരായവർക്ക് ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഏതാനും ഫെലോഷിപ്പുകൾ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18.10.2024. www.ssus.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Thanking You

Best Regards,

JALEESH PETER
Public Relations Officer

Sree Sankaracharya University of Sanskrit,

Kalady – 683 574.
Ph.: 9447123075

Website: www.ssus.ac.in
Phone: 0484-2463380

Fax: 0484-2463380

One Comment

Post Comment