
മരണ ദേവത
രാത്രിയുടെ അനന്തയാമത്തിൽ എപ്പഴോ
നീ എന്നെ തട്ടിവിളിച്ചു.
നിദ്രയും വിട്ട് ഞാനുണർന്നപ്പോൾ
ഒരു നീണ്ട ദിവസത്തിൻ ക്ഷീണ –
മകറ്റാനായി കഴിയാതെ
എന്റെ ശിരസ് കുനിഞ്ഞിരുന്നു.
കണ്പോളകൾക്കിടയിലൂടെ
എന്റെ കണ്ണ് നിന്നെ പരതി
സ്വപ്നലോകത്തിൽ നിന്നിറങ്ങി
വന്ന മാലാഖ പോലെ നീ
എൻ കൈയിൽ നിൻ കൈ
കോർത്തു കൊണ്ടുപോയി.
സ്വർലോക വാതിൽക്കൽ
എത്തും നിമിഷം വരെ
ഞാൻ കണ്ടില്ല നീ നന്മയുടെ മാലാഖയല്ല
ചതിയുടെ ദമ്ഷ്ട്അണിഞ്ഞു
പകയോടെ നടക്കുന്ന
മരണദേവതയാണ് നീ എന്ന്.
_ദേവ പ്രിയ വിനോദ്
This post has already been read 1721 times!


Comments are closed.