ട്രൂത്ത്

വകതിരിവില്ലാതെ കേരള കോൺഗ്രസ് രാഷ്ട്രീയം

വകതിരിവില്ലാതെ കേരള കോൺഗ്രസ് രാഷ്ട്രീയം

അധ്വാനവർഗ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായിരുന്ന കെ എം മാണി അന്തരിച്ച തിനുശേഷം കേരള കോൺഗ്രസ് അതിൻ്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതാക്കുന്ന രീതിയിൽ മാറിയിരിക്കുന്നു വളരുംതോറും പിളരുകയും വിളരുതോറും വളരുകയും ചെയ്യുന്നു എന്ന മാണിയൻ കാഴ്ചപ്പാട് അത്രകണ്ടു ഫലം കാണുന്നില്ല പുതിയകാല സാഹചര്യത്തിൽ എന്നതാണ് വാസ്തവം. വിവിധ ഗ്രൂപ്പുകളായും സബ് ഗ്രൂപ്പുകളായും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് എക്കാലത്തും കേരള കോൺഗ്രസ് . പ്രാദേശിക കക്ഷി എന്ന വികാരത്തിൽ ഊന്നിയാണ് ആണ് കേരള കോൺഗ്രസ് രൂപം കൊള്ളുന്നത് ആർ ബാലകൃഷ്ണപിള്ളയും കെഎം മാണിയും അടക്കമുള്ള അതിൻറെ നേതാക്കൾ വിവിധ ചേരികളിലായി അധികാരം പങ്കിടുന്ന അവസ്ഥ ഏറെക്കാലമായി കേരളം കാണുകയാണ് .കേരള കോൺഗ്രസിന് ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല കേരളം ഏത് മുന്നണി ഭരിക്കുമ്പോഴും അധികാര സ്ഥാനത്ത് ഒരു കേരള കോൺഗ്രസ് അല്ലെങ്കിൽ ഒന്നിലേറെ കേരള കോൺഗ്രസ് ഗ്രൂപ്പുകൾ ഉണ്ടാവും അതുകൊണ്ടാണ് ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം രണ്ടിലെയും സൈക്കിളുമായി കേരള കോൺഗ്രസ് രംഗത്ത് വരാറാണ് പതിവ് കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ ഇക്കാലമത്രയും ചൂണ്ടുപലകകൾ ഇല്ലാതെ ചില കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ പാർട്ടിയാണ് കേരള കോൺഗ്രസിൻറെ വിവിധ ഗ്രൂപ്പുകൾ കേരളത്തിൽ ഏറ്റവുമധികം കാലം ധന വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെഎം മാണി അതുകൊണ്ടുതന്നെയാണ് സ്വന്തമായി പണം എണ്ണുന്ന മിഷൻ ഉണ്ടായിരുന്നു എന്ന ആരോപണവും ശക്തമായത് .പരസ്പരം മുന്നണി മാറുന്നതിനു ഘടനാമാറ്റം സംഭവിക്കുന്നത് യാതൊരുവിധ ധാർമികതയും കേരള കോൺഗ്രസ് ഗ്രൂപ്പുകൾ പുലർത്താറില്ല ഇടതുപക്ഷത്തോട് ചേർന്നു വലതുപക്ഷ ത്തോടും ചേർന്നു അധികാരം പങ്കിടുന്ന തിൽ എല്ലാ ഗ്രൂപ്പുകളും സമർഥൻ മാരാണ് കാരണം കേരള കോൺഗ്രസിലെ വലിയൊരു ഗ്രൂപ്പ് നിയന്ത്രിക്കുന്നത് കത്തോലിക്കാ സഭയാണ് സഭയുടെ താല്പര്യങ്ങൾക്ക് ഇക്കാലമത്രയും മാണിയോ , ജോസഫോ, തോമസോ, ജോർജോ മറ്റാരെങ്കിലുമോ നിലപാട് സ്വീകരിച്ചതായി അറിവില്ല രൂപതകൾ ആണ് അവരുടെ ഹൈക്കമാൻഡ് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള നായന്മാരുടെ കേരള കോൺഗ്രസ് അവരുടെ മാർപാപ്പയായ സുകുമാരൻനായരുടെ വൃത്തത്തിന് അപ്പുറം ചലിക്കുകയും ഇല്ല അഴിമതിക്കേസിൽ സി ക്ഷ വാങ്ങിയ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ആർ ബാലകൃഷ്ണപിള്ള അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നൽകി സ്വീകരിച്ച ഒരു ഭരണകൂടമാണ് ഇപ്പോൾ കേരളത്തിലുള്ളത് അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് ഗ്രൂപ്പുകൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ അശുദ്ധി നമുക്ക് വെളിവാക്കി തരുന്നു കേരളത്തിലെ മുന്നണി സംവിധാനത്തിൻ്റെ രസതന്ത്രം ഇങ്ങനെയൊക്കെ തന്നെയാണ് കെഎം മാണിയുടെ മരണത്തിനുശേഷം കേരള കോൺഗ്രസ് പാർട്ടികളുടെ അടിത്തറ തന്നെ ഇളകിത്തുടങ്ങി ജോർജും, ജോസഫ് ഒരുമിച്ച്കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലേക്ക് പോയി ജോർജ് കളം മാറ്റി ചവിട്ടി സ്വതന്ത്ര എംഎൽഎ യായി തെരഞ്ഞെടുക്കപ്പെട്ടു മാണിയും ജോസഫും കേരള കോൺഗ്രസിൻറെ അപ്പോസ്തലൻ മാരായി തുടർന്നു കഴിഞ്ഞ് യുഡിഎഫ് കാലത്ത് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന വേളയിൽ കേരളത്തെ ഏറെ നാണിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ നമ്മുടെ ഓർമ്മകളിൽ നിന്ന് വിസ്മരിക്കാൻ ആയിട്ടില്ല അതോടു കൂടിയാണ് കെഎംമാണി എന്ന് അധ്വാനവർഗ സിദ്ധാന്തക്കാരൻ തളർന്നു തുടങ്ങിയത്. പിന്നീട് കണ്ട എല്ലാ രാഷ്ട്രീയ നിരീക്ഷണങ്ങളും അപ്പുറമായിരുന്നു. എൽഡിഎഫിലേക്ക് കളം മാറി ചവിട്ടാൻ നടന്നു തൻറെ വോട്ടുബാങ്ക് കാണിച്ചും സഭയുടെ പിന്തുണ കാണിച്ചും കേരളത്തിലെ മുന്നണികളെ വെല്ലുവിളിച്ചു പരസ്പരം ഒട്ടേറെ വൈരുദ്ധ്യങ്ങൾ കേരള രാഷ്ട്രീയം ചർച്ച ചെയ്തു മാണിയുടെ മരണശേഷം പിന്തുടർച്ച അവകാശം ജോസ് കെ മാണി ആവശ്യപ്പെട്ടതിൽ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ സംഭവമല്ല പക്ഷേ ഇടയ്ക്ക് കയറി വന്ന ജോസഫ് തൻ്റെ രാഷ്ട്രീയ സിനിയോർട്ടറി പരിഗണിക്കണം എന്ന ആവശ്യം മുന്നോട്ടുവച്ചു അധികാരം തലയ്ക്കു പിടിച്ചിട്ടുള്ള നേതാക്കൾ പരസ്പരം പല വഴിതേടി നീണ്ട വർഷങ്ങൾക്കു ശേഷം പാലായിലെ വോട്ടർമാർ രണ്ടില് കാണാതെ പോളിംഗ് ബൂത്തിൽ പോയി മാണിയുടെ ആദ്യ ഭാര്യയായ പാല അങ്ങനെ മാണി സി കാപ്പനെ കെട്ടി
കേരള കോൺഗ്രസിൽ അത് വരെ ഉരുണ്ട് കൂടിയ സർവ്വ തർക്കങ്ങളും തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടു മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് കോട്ടയത്ത് കേരള കോൺഗ്രസിനുള്ള കുത്തക തകർന്ന് കാണാനുള്ള ശ്രമത്തിലുമായിരുന്നു ഇരുകൂട്ടരെയും തല്ലിച്ച് ചോര കുടിക്കാനുള്ള പഴയ കുറക്കൻ കഥയിലെ കൗശല്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധിയോട് കൂടി കോൺഗ്രസ്സും ജോസഫ് വിഭാഗവും വല്ലാത്തൊരു അവസ്ഥയിൽ എത്തിചേർന്നു ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ നടുകടലിൽ പ്പെട്ട അവസ്ഥ ഇടത് മുന്നണിയിലാണെങ്കിൽ കാനം രാജേന്ദ്രനെ മുക്ക് കയറിട്ട് കെട്ടി പിണറായി വിജയൻ മുന്നണി യോഗത്തിൽ സി.പി.ഐ പ്രതിനിധികളോട് ചോദിച്ചത് മുന്നണിയിൽ നിർക്കുന്നോ പുറത്ത് പോകുന്നോ എന്നാണ് വല്ലപ്പോഴുമൊക്കെ ധാർമ്മികതയും, മാനവികതയും പൊട്ടിയൊലിക്കാറുള്ള കാനത്തിന് പിന്നെ ഒന്നും ഒലിച്ചില്ലന്ന് സാരം. ഇടത് മുന്നണിയിലെ രണ്ടാം കക്ഷിയെന്നുള്ള സ്ഥാനo പോകുമോ എന്ന ആശങ്ക വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ള പത്ര സമ്മേളനത്തിൽ ചന്ദ്ര ശേഖരന് പകരം ജോസ് കെ മാണി മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇരിക്കുന്ന ചിത്രം സി.പി.ഐ ക്കാർക്ക് മാനസിൽ പോലും ഓർക്കാൻ പറ്റില്ലല്ലോ പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടക്കുന്നത് സി പി ഐ ക്ക് നല്ലതായിരിക്കും കേന്ദ്രത്തിൽ ഒരു സഹമന്ത്രി സ്ഥാനം നൽകി ജോസ് കെ മാണിയെ കൂടെ നിർത്താനുള്ള ശ്രമവും ഇതിനിടെ നടക്കുന്നുണ്ട് കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിലെ മുന്നണികൾക്ക് കോവി ഡിനേക്കാൾ ഭയമുള്ളതാണ്

This post has already been read 2590 times!

Comments are closed.