ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ  ബൈക്കത്തോണ്‍   കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായത്.   കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ബൈക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രി പോലും നിര്‍ഭയമായി പുറത്തിറങ്ങാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം പോരാട്ടങ്ങളുടേത് കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരവനിതകളെ ഈ ദിനത്തില്‍ നന്ദിയോടെ സ്മരിക്കണം’ ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. അജിത പി. എന്‍. മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുധ കൃഷ്ണനുണ്ണി,  ഡോ. പ്രവിത, ഷീലാമ്മ ജോസഫ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോക അപൂര്‍വ്വരോഗ വാരത്തോടനുബന്ധിച്ച് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരുടെ കൂട്ടായ്മ സംഘടിപ്പിച്ചു കോഴിക്കോട്: ലോക അപൂര്‍വ്വരോഗ വാരം 2021 (വേള്‍ഡ് റെയര്‍ ഡിസീസസ് വീക്ക് 2021) ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ)…

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ.…

സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ് കൊച്ചി: വലിയ ചിലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്‌ഷോര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി,…

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ്…

പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്‌മെറില്‍ തെറാപ്പി   തൃശൂര്‍: പഠനകാര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാന്‍ നൂതന തെറാപ്പിയുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ നിപ്മറില്‍ കുറഞ്ഞ ചെലവില്‍ ഈ തെറാപ്പി…

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന്  ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും…

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ്…

തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന് കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി…

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍ കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ പദ്ധതിക്ക് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനുള്ള നീക്കം…