ഇവിടം നശ്വരം (മുസ്തഫ കോട്ടക്കാൽ)
ഇവിടം നശ്വരം. ഇവിടം കർമ്മത്തിൻ മലരുകൾ പൂവിടേണ്ടയിടം ഇവിടെയാണ് ജീവിതത്തിൻ സുഗന്ധങ്ങൾ വിരിയേണ്ടത്…. സൽപാന്ഥാവിലൂടെ നടക്കണം നാം ഇവിടെയീ ഭൂവിന്റെ നിറം വെറും നശ്വരമാണ്… ധരണിയിൽ നിൻ കർമ്മങ്ങൾ നന്മയുടെ കിരണമായ് മാറുകിൽ പകരും പ്രകാശമായ് മറുകരതാണ്ടിയങ്ങകലെ… മരണത്തിനുമപ്പുറം പാതാളത്തിൽപതിക്കുമാ കിരണങ്ങൾ…