വേരറ്റ പൂമരം അറിയുമോ ഞാനിന്നൊരു വേരറ്റ പൂമരം… കിളിയില്ല കിളിപ്പാട്ടില്ല പൂവില്ല പൂമൊട്ടുമില്ല ഉണങ്ങിയ ചില്ലയും കൊഴിഞ്ഞ ഇലകളുമായ് കണ്ണീർ വാർത്തീ പാതയോരത്തു നില്കുമൊരു വേരറ്റ പൂമരം ഇനിയൊരു വസന്തവും നിറച്ചാർത്തേക്കില്ലെനിക് ഇനിയൊരു ശിശിരവും പുതുനാമ്പു കിളിർത്തില്ലെന്നിൽ… കുടിനീര് തേടി പാഞ്ഞോരേൻ…

…….യാത്ര…… ഇനിയെത്ര കാലം ഇനിയെത്ര ദൂരം ഇരുൾ വീഴുമീ വഴി എവിടേയ്ക്കോ ദിക്കറിയാതെ ദിശയറിയാതെ ആരോ തെളിച്ചൊരീ മൺപാതയിൽ ഇനിയെത്ര കാലം ഇനിയെത്ര ദൂരം കനൽ വഴി പിന്നിടുമ്പോൾ കലിയുഗമെന്നിൽ.. പലവിധ വേഷങ്ങൾ കെട്ടിയാടി കത്തിയും ചുട്ടിയും മുഖപടം മാറ്റി കലി…

🔒 അരുത് 🔒 വരാത്ത അതിഥിക്ക് വീട്ടിലൊരു മുറിയൊരുക്കി കാത്തിരിക്കുന്നുണ്ട് ഓരോ മലയാളിയും വിലകൂടിയ ചായകോപ്പകളിലോ പിഞ്ഞാണങ്ങളിലോ വീട്ടിലുള്ളവർ ഉണ്ണാറില്ല കുടിക്കാറില്ല.. അതൊക്കെയും എന്നോ വരുമെന്ന് വിഫലം കാത്തിരിക്കുന്ന അതിഥിക്ക് വേണ്ടി.. പൊടിതട്ടി ഒതുക്കി വയ്ക്കാറുണ്ട് പാകമുള്ള ഇഷ്ട്ടകുപ്പായങ്ങൾ ഒന്നും കുഞ്ഞിനെ…

പുലരി പുലരിയുടെ തണുപ്പിനെ ചേർത്തുവെച്ച് ഉദയ സൂര്യൻ വർണ്ണങ്ങൾ വാരിവിതറി പുതുദിനത്തിലേക്ക് കൺതുറക്കുമ്പോൾ പാട്ടുക്കാരികിളിയുടെ പാട്ടിലലിഞ്ഞു വെറുതെയൊരു മൂളിപ്പാട്ടുമായ് പതുപുലരിയിലേക്ക് മിഴിതുറക്കുമ്പോൾ കാണുന്നു നൽകാഴ്ചകൾ വർണ്ണ ലോകം തീർക്കും പൂക്കളെ തലോടിയുണർത്തുന്ന പൂമ്പാറ്റ ചോദിക്കുന്നു പൂക്കളോട് വർണ്ണ ചിറകുവിരിച്ചു പറന്നു വരും…

വ്യഥ ** അകാരണമായ അസ്വസ്ഥതകളാൽ മൃത പ്രണമായ് കിടക്കുന്ന മനസ്സ്. —- ഭൂകമ്പത്താൽ തകർന്ന പുരാതന നഗരം പോലെ. ഏത് റിക്ടർ സ്കയിലിന്റെ അളവിലാണ് ഞാനെന്റെ മനോചലനങ്ങളെ അളക്കേണ്ടത്…? ഏത് അധികാരിയാണെന്റെ അവസ്ഥാ വിശേഷങ്ങളെ വിലയിരുത്തുവാനെത്തുക ഓർമ്മകളുടെ ഇടിപാടുകളിൽ നിന്നും തകർന്നടിഞ്ഞ…

കനവ് കാറ്റുമൊത്തു വനവീഥിയിലൂടെ സ്നേഹദൂതമായെത്തിടട്ടെ ഞാൻ സ്നേഹ ലോലമാം നിൻ വിരൽ തുമ്പിനാൽ തോട്ടെടുക്കുകീ സ്നേഹസ്വരം കാത്തു കാത്തു നിന്നു പെയ്തൊ ഴിയാത്ത മഴ മേഘമായി നീയും തഴുകിയകലുമൊരു തെന്നലായ് ഞാനും നമ്മുടെ വിഹായസ്സും.. കാലമെത്ര കാത്തുനമ്മൾ.. ഓർമകളെത്ര നെഞ്ചിലേറ്റി. കാത്തു…

                            ഓർമ്മകളിലെ ഇടവഴിയിൽ ഒളിച്ചുകളിക്കുന്നൊരെൻ ബാല്ല്യമെ .., ഒരിക്കൽ കൂടി നീയെന്നിൽ വിരുന്നു – വന്നാൽ ,മറന്നതും, ബാക്കിയായതും ഞാനോരു കവിതയിൽ കോർത്തെടുക്കാം…