പൊതു ചർച്ച

കാർഷിക സമരം : മോദി സർക്കാറിൻ്റെ ഒടുക്കത്തിൻ്റെ തുടക്കം

dhravidan
dhravidan

രാജ്യജനസംഖ്യയിൽ പകുതിയിൽ കൂടുതൽ ആളുകൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് അത് കൊണ്ട് തന്നെ കർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും രാജ്യത്ത് എല്ലായ്പ്പോഴും വലിയ രാഷ്ട്രീയ പ്രശ്നങ്ങൾ ആവാറുണ്ട്

രാജ്യത്തിൻ്റെ പകുതിയിലേറെ ഭാഗങ്ങളും നിയന്ത്രിക്കുന്നതും, നിർണ്ണയിക്കുന്നതും കാർഷിക പ്രശ്നങ്ങളിലൂന്നിയ രാഷ്ട്രീയ പാർട്ടികളാണ് .നിലവിലെ കാർഷി കമേഖലയിലെ പൊതു സ്വഭാവം എന്നത് കൃഷിഭൂമി അതിൽ കൃഷി, ചെയ്യുന്ന കർഷകർ, അവരെ നിയന്ത്രിക്കുന്ന ഭരണ സംവിധാനം , ഭരണ സംവിധാനത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാർ, ഇതിനെല്ലാം അപ്പുറത്തേക്ക് സർക്കാർ സംവിധാനമൊരുക്കുന്ന കേന്ദ്രീകൃതവും, വികേന്ദ്രീകൃതവുമായ വിപണികൾ പുതിയ കാർഷിക ബില്ലിനെതിരെ കർഷകർ ഉയർത്തുന്ന ആശങ്ക നാളിതുവരെ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയ വിപണിക്ക് പകരം വൻകിട സ്വകാര്യ കമ്പനികൾ വിപണിയൊരുക്കുന്നു എന്നതാണ് നിലവിൽ കാർഷിക മേഖലയിൽ പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോൾ സർക്കാറിൻ്റെ വലിയൊരു സംരക്ഷണം കർഷകർക്ക് ലഭിക്കാറുണ്ട് ഉദാഹരണത്തിന് വിപണിയിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ ഉൽപ്പന്നങ്ങൾക്ക് ന്യായമായ തറവില നിശ്ചയിച്ചും വൈദ്യുതി, വെള്ളം, വളം എന്നിവ സൗജന്യ നിരക്കിൽ നൽകിയും സർക്കാർ സംവിധാനങ്ങൾ കര്ഷകരോടൊപ്പം നിൽക്കുകയെന്നതു പഞ്ചവത്സര പദ്ധതികൾക്ക് ശേഷം സർക്കാർ സ്വീകരിച്ച് വരുന്നതാണ് അത്തരം സർക്കാർ സംവിധാനങ്ങൾക്ക് പകരം വൻകിട കോർപ്പറേറ്റ് കമ്പനികൾ കാർഷിക മേഖലയിൽ ഇടപെടുകയും കാർഷികോത്പ്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്ന അവകാശം കർഷകർക്ക് ഇല്ലാതാവുകയും കൃഷിയിടങ്ങൾ സ്വകാര്യ കമ്പനികളുടെ വിളനിലമാവുകയും ചെയ്യുന്ന കോർപ്പറേറ്റ് വത്ക്കരണമാണ് നടക്കുന്നത്

രാജ്യ വിസ്തൃതിയുടെ പകുതിയിലേറെ വരുന്ന കൃഷിയിടങ്ങൾ വൻകിട കോർപ്പറേറ്റ് കമ്പനികളുടെ അധീനതയിലാവും കർഷകൻ, കൃഷിയിടം, സർക്കാർ വിപണി എന്നതിന് പകരം കർഷകൻ, കൃഷിയിടം ,സ്വകാര്യ കമ്പനികൾ, അവർ നിശ്ചയിക്കുന്ന വിപണി, അവർ നിശ്ചയിക്കുന്ന വില എന്ന രീതിയിലേക്ക് രാജ്യ കാർഷിക മേഖല മാറും കേരളത്തിൽ ഇഷ്ടം പോലെ വിളയുന്ന ചക്കയുടെ കുത്തകാധികാരം കോർപ്പറേറ്റ് ഭീമൻമാർക്ക് പതിച്ച് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം

രാജ്യത്തിലെ ഭൂരിഭാഗം വരുന്ന പരമ്പരാഗത – ചെറുകിട കർഷകരുടെ ജീവിതോപാധി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പുതിയ കാർഷിക നയം കൊണ്ട് സംഭവിക്കാൻ പോവുക .കർഷകർക്ക് ആവശ്യമായ വിത്തും, വളവും, മറ്റ് യന്ത്രോപകരണങ്ങളും സ്വകാര്യ കോർപ്പറേറ്റ് ഭീമന്മാർ അവർ നിശ്ചയിക്കുന്ന വിലക്ക് വായ്പ ആയോ അല്ലാതെയോ നൽകുകയും കർഷകരുടെ കൃഷിയിടത്തിലെ ഉൽപ്പാദിപ്പിക്കുന്ന വിളകളേക്കാൾ വില നിശ്ചയിക്കുന്നതും ഈ സ്വകാര്യ കമ്പനികൾ ആയിരിക്കും. രാജ്യത്തിലെ കാർഷിക മേഖല ഒന്നടക്കം പരാശ്രയത്വത്തിലേക്ക് നടന്നടുക്കും എന്നതാണ് കാർഷിക പ്രക്ഷോഭത്തിലൂടെ കർഷകർ മുന്നോട്ട് വെക്കുന്ന ആശങ്ക. രാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിശക്തമായ കാർഷിക സമരങ്ങൾ പൊട്ടി പുറപ്പെട്ട് കൊണ്ടിരിക്കുകയാണ് ഈ സമരങ്ങളിൽ കാണുന്ന ഒരു പ്രത്യേകത ഒരു കേന്ദ്രീകൃത നേതൃത്വം സമരത്തിനില്ലയെന്നതാണ് അടുത്ത കാലത്ത് രാജ്യത്ത് ഉയർന്ന് വന്ന സമരങ്ങൾക്കൊന്നും കേന്ദ്രീകൃത നേതൃത്വം ഉണ്ടായിരുന്നില്ല. വളരെ അനായാസം രാജ്യത്തിൻ്റെ ഇരുസഭകളിലും കാർഷിക (ദ്രോഹ) ബിൽ പാസാക്കിയെടുക്കാമെന്ന് വിശ്വസിച്ചിരുന്ന ഭരണനേതൃത്വം പക്ഷേ നിനച്ചിരിക്കാതെ അവരുടെ ഇടയിൽ നിന്ന് തന്നെ ബില്ലിനെതിരെ കടുത്ത രീതിയിലുള്ള വിയോജിപ്പുകൾ ഉണ്ടായി .പ്രധാന ഘടകക്ഷികളായ അകാലിദളും, ടി ആർ എസ്സും അടക്കമുള്ള എൻ ഡി എ ഘടകകക്ഷികൾ വ്യക്തമായ വിയോജിപ്പുകൾ രേഖപ്പെടുത്തി വേട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നും അകാലി .ദൾ എൻ ഡി എ മുന്നണയിൽ നിന്ന് പുറത്ത് വന്ന് പഞ്ചാബിലെ കർഷകസമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും വരും ദിവസങ്ങളിൽ കർഷക സമരങ്ങളാൽ അടഞ് കിടക്കും റെയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കാനാണ് തീരുമാനം സെപ്തംബർ ഇരുപത്തിയഞ്ചിന് ഭാരത ബന്ദിന് വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട് കേരള സർക്കാർ ഈ ബില്ലിനെ കുറിച്ചുള്ള നിലപാട് ഇതുവരെ വ്യക്തമായി വ്യക്തമാക്കപ്പെട്ടിട്ടില്ല അഖിലേന്ത്യാതലത്തിൽ കോൺഗ്രസ്സും സിപിഎം ഉം ബില്ലിന് എതിരാണെങ്കിലും ധനമന്ത്രി തോമസ്സ് ഐസക്കിൻ്റെ വാക്കുകൾ മറിച്ചാണ് കേരളത്തിൽ കൃഷിയിടങ്ങളുടെ വിസ്‌തൃതി മറ്റ് സംസ്ഥാനങ്ങളെക്കാൾ കുറവായത് കൊണ്ട് സ്വകാര്യ കമ്പനികൾ കേരളത്തിൽ വരില്ലെന്നും അത് കൊണ്ട് തന്നെ കേരളത്തിലെ കർഷകരെ ബാധിക്കില്ലെന്നുമുള്ള വർഗ്ഗ വഞ്ചകനിലപാടാണ് സ്വീകരിച്ചത്.
കൃഷിയിടങ്ങൾ സ്വകാര്യ കോർപ്പറേറ്റ് ശക്തികൾക്ക് വിറ്റ് തുലക്കാനുള്ള മോദി സർക്കാറിൻ്റെ നയത്തെ സംഘടിതമായി എതിർക്കേണ്ടതിന് പകരം ഇത് ഞങ്ങളെ ബാധിക്കില്ലെന്ന തോമസ്സ് ഐസക്കിൻ്റെ നിലപാട് അദ്ദേഹത്തിൻ്റെ നവ മൂലധനശക്തികളോടുള്ള നിറഞ്ഞൊഴുകുന്ന പ്രണയമാണ് കാണിക്കുന്നത്? കർഷകദ്രോഹ നിയമം കൊണ്ട് വരുന്നതോട് കൂടി മോദി സർക്കാറിൻ്റെ ഒടുക്കത്തിൻ്റെ തുടക്കമാവുമോ എന്നേ അറിയാനുള്ളൂ.

ഫൽഗുനൻ മേലേടത്ത്

This post has already been read 6260 times!

Comments are closed.