പെപ്‌സിയും യാഷും ഒരുമിക്കുന്ന കാമ്പെയ്‌ൻ പുറത്തിറങ്ങി
കൊച്ചി: നൂറ്റാണ്ടിലേറെ പഴക്കമുള്ള പോപ്പ് സംസ്‌കാര പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പെപ്‌സി പുതിയ ആഗോള ബ്രാൻഡിംഗ് അവതരിപ്പിച്ചു. അതിന്റെ ഭാഗമായി, പെപ്‌സിയും സൂപ്പർസ്റ്റാർ യാഷും ഒരുമിക്കുന്ന ‘യേ ദിൽ മാംഗേ മോർ’ ക്ലാസിക് കാമ്പെയ്‌നും ഇന്ത്യയിൽ തുടക്കം കുറിച്ചു. യുവാക്കളെ കൂടുതൽ കാര്യങ്ങൾക്കായി എപ്പോഴും പരിശ്രമിക്കാനും സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് മോചനം നേടി അവരുടെ തനിമ പൂർണ്ണഹൃദയത്തോടെ ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്നതാണ് കാമ്പെയ്‌ൻ. ജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും, മടികൂടാതെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ പരസ്യം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു.
യുവാക്കളുമായുള്ള അഗാധമായ ബന്ധത്തിൻ്റെ ആഘോഷമാണ് ‘യേ ദിൽ മാംഗേ മോർ’ കാമ്പെയ്ൻ്റെ സമാരംഭം എന്നും സൂപ്പർ സ്റ്റാർ യാഷ് അതിനു നേതൃത്വം നൽകുന്നുതിൽ സന്തോഷമുണ്ടെന്നും പെപ്സികോ ഇന്ത്യയിലെ പെപ്സി കോള വിഭാഗം മേധാവി ഷൈൽജ ജോഷി പറഞ്ഞു. തൻ്റെ ഹൃദയത്തോട് ചേർന്ന അനുഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് യേ ദിൽ മാംഗേ മോർ കാമ്പെയ്ൻ എന്ന് യാഷ് പറഞ്ഞു. പുതിയ ബ്രാൻഡ് ഐഡൻ്റിറ്റിയിലുള്ള പെപ്സി ഇപ്പോൾ ലഭ്യമാണ്.
This post has already been read 248 times!
Comments are closed.