
കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഒരു ദശലക്ഷത്തിലധികം തെരുവോര കച്ചവടക്കാർക്ക് അവരുടെ ചെറുകിട വ്യാപാരം പുനസ്ഥാപിക്കുന്നതിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ സഹായധനം
അനൗപചാരിക നഗര സമ്പദ് വ്യവസ്ഥയിൽ തെരുവോര കച്ചവടക്കാർക്ക് വലിയ തോതിലുള്ള പങ്കാണ് ഉള്ളത്. എന്നാൽ കോവിഡ് മൂലമൂലമുള്ള ലോക്ക് ഡൗൺ അവരുടെ ജീവിത മാർഗ്ഗത്തെ പ്രതികൂലമായി ബാധിച്ചു .ലോക്ക് ഡൗണിൽ വിപണികൾ അടക്കുകയും ആളുകൾ വീടിനകത്ത് തന്നെ ഇരിക്കേണ്ടതായും വന്നു തൽഫലമായി തെരുവ് കച്ചവടത്തെ ഏറെ ദോഷകരമായി ബാധിച്ചു .അത്തരം പശ്ചാത്തലത്തിൽ അവരുടെ കച്ചവടം പുനസ്ഥാപിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ 2020 ജൂൺ ഒന്നിന് പ്രധാനമന്ത്രി രരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കമിട്ടത് .ചെറുകിട വ്യാപാരത്തെ പ്രേത്സാഹിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തന മൂലധനത്തിനുള്ള ലഘുവായ്പ ഒറ്റത്തവണ സാമ്പത്തിക സഹായമായി നൽകും ഇതിനോടകം 1.04 ലക്ഷം തെരുവോര കച്ചവടക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുണ്ടായി .കേന്ദ്ര ഭവന- നഗര കാര്യ വകുപ്പാണ് പദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായം പൂർണ്ണ മായും നൽകുന്നത് .ഒരു വർഷത്തേക്ക് പ്രവർത്തന മൂലധനവായ്പയായി പത്തായിരം രൂപ വരെ നൽകും
This post has already been read 3422 times!


Comments are closed.