പൊതു വിവരം

PRESS RELEASE : എസ്എംബികൾക്കായി എച്ച്പി പുതിയ ഓഫീസ ് ജെറ്റ് പ്രോ പ്രിൻ്ററുകൾ അവതരിപ്പിച്ചു

എസ്എംബികൾക്കായി എച്ച്പി പുതിയ ഓഫീസ് ജെറ്റ് പ്രോ പ്രിൻ്ററുകൾ അവതരിപ്പിച്ചു

എ3 വലുപ്പത്തിൽ വരെ പ്രിൻ്റിംഗ് ശേഷി

വാർത്താഹൈലൈറ്റുകൾ

· എച്ച്പി ഓഫീസ്ജെറ്റ് പ്രോ 9720, 9730 വൈഡ് ഫോർമാറ്റ് ബിസിനസ് ഇങ്ക്‌ജെറ്റ് പ്രിൻ്ററുകൾ വ്യവസായരംഗത്തെ ആദ്യത്തേത്. വ്യക്തവും കൃത്യവുമായ കളർ പുനർവിന്യാസം സാധ്യമാക്കുന്ന പി3 കളർ പിന്തുണയുള്ള താണ് പുതിയ പ്രിന്ററുകൾ.

· വ്യത്യസ്‌ത തൊഴിൽ സാഹചര്യങ്ങളിൽ ഉടനീളം ഉയർന്ന നിലവാരമുള്ള പ്രിൻ്റിംഗ് വാഗ്ദാനം ചെയ്യുന്ന പ്രിന്ററുകൾ ബിസിനസുകൾക്ക് തികച്ചും അനുയോജ്യം.

· സുരക്ഷ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത എച്ച്പി 938/925 ഒറിജിനൽ ഇങ്ക് കാർട്രിഡ്ജുകൾ അവതരിപ്പിക്കുന്നു.

എച്ച്പിയുടെ പരിസ്ഥിതി പ്രതിബദ്ധതയ്ക്കു ഇണങ്ങിയ വിധം 45% വരെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ആണ് ഉപയോഗിക്കുന്നത്.

കൊച്ചി– ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളു(എസ്എംബി)ടെ പ്രിൻ്റിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനു രൂപകൽപ്പന ചെയ്ത ഓഫീസ്ജെറ്റ് പ്രോ പ്രിൻ്ററുകളുടെ പുതിയ ശ്രേണി എച്ച്പി അവതരിപ്പിച്ചു. നൂതന ശ്രേണിയിലെ പ്രിന്റിംഗ് സംവിധാനങ്ങൾ ഏറ്റവും ആധുനികവും വിശ്വസനീയവും സൗകര്യപ്രദവും സുസ്ഥിരവുമാണ്. വീട്ടിലോ ഓഫീസിലോ ക്രിയേറ്റീവ് സ്റ്റുഡിയോയിലോ – ജോലി എവിടെയായിരുന്നാലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ബിസിനസുകളെ ശാക്തീകരിക്കാൻ അവ ലക്ഷ്യമിടുന്നു.

നവീകരിച്ച ഓഫീസ്ജെറ്റ് പ്രോ സീരീസ്, ഇന്നത്തെ അതിവേഗ ചുറ്റുപാടിൽ മുന്നേറാൻ ബിസിനസുകൾക്ക് നിർണായകവും വൈവിധ്യവുമായ സവിശേഷതകളാൽ സജ്ജമാക്കിയതാണ്. ഈ സമഗ്ര പോർട്ട്‌ഫോളിയോയിൽ വ്യവസായത്തിലെ ആദ്യ വൈഡ്-ഫോർമാറ്റ് ബിസിനസ് ഇങ്ക്‌ജെറ്റ് പ്രിൻ്ററുകളുടെ നൂതന ശ്രേണി ഉൾപ്പെടുന്നു. പി3 കളർ പിന്തുണയുമുണ്ട്. ഇത് പ്രിൻ്റിംഗിനും സ്കാനിംഗിനുമായി എ3 വരെ വിവിധ വലുപ്പങ്ങളിൽ വ്യക്തവും കൃത്യവുമായ വർണ്ണ വിന്യാസം ഉറപ്പാക്കുന്നു. വലിയ ടച്ച് സ്‌ക്രീനുകളും ആധുനിക ഇൻ്റർഫേസും ഉള്ള ഉപഭോക്തൃ അനുഭവത്തിനും സീരീസ് മുൻഗണന നൽകുന്നു. ഇത് ബിസിനസുകളെ എളുപ്പത്തിൽ മുന്നോട്ടു നയിക്കാൻ സഹായിക്കുന്നു.

സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളോടുള്ള എച്ച്പിയുടെ പ്രതിബദ്ധതയുമായി യോജിപ്പിച്ച് 45% വരെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കും ഉപയോഗത്തിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ പ്രൊഫഷണൽ നിലവാരമുള്ള പ്രിൻ്റിംഗ്, വിശ്വസനീയ സുരക്ഷിതത്വം, കൂടുതൽ സുസ്ഥിരമായ ഭാവിക്കായി മെച്ചപ്പെടുത്തിയ പുനരുപയോഗം എന്നിവ ഉറപ്പാക്കാൻ ഉപഭോക്തൃ പ്രിൻ്റിംഗ് ആവശ്യങ്ങൾ നിറവേറ്റുന്ന എച്ച്പി 938/925 ഒറിജിനൽ ഇങ്ക് കാട്രിഡ്ജും അവതരിപ്പിക്കുന്നു.

"വർധിക്കുന്ന ഡിജിറ്റലൈസേഷനും മിശ്രിത തൊഴിലാളികളും മൂലം ഇന്ത്യയിലെ എസ്എംബി പരിപ്രേക്ഷ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെ"ന്ന് എച്ച്പിഇന്ത്യപ്രിൻ്റിംഗ്സിസ്റ്റംസ്സീനിയർഡയറക്ടർസുനീഷ്രാഘവൻ പറഞ്ഞു. "തനത് വെല്ലുവിളികളെ തരണം ചെയ്യുന്നതിനും പുതുമകൾ കണ്ടെത്തുന്നതിനും ചെറുകിട, ഇടത്തരം കമ്പനികളെ പിന്തുണക്കാൻ എച്ച്പി പ്രതിജ്ഞാബദ്ധമാണ്. ഓഫീസ്‌ജെറ്റ് പ്രോ സീരീസ് എ3 പ്രിൻ്റിംഗ് ശേഷി, വലിയ ടച്ച് സ്‌ക്രീനുകൾ, സംയോജിത സുരക്ഷ, കണക്റ്റിവിറ്റി എന്നിവ പോലുള്ള മേന്മകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ എസ്എംബികളുടെ വ്യത്യസ്‌തമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു പര്യാപ്‌തമായ വിധത്തിലാണ് സീരീസിന്റെ രൂപകൽപ്പന. ഓരോ എസ്എംബിക്കും തൊഴിലാളിക്കും യോജ്യമായ പ്രിൻ്റർ പരിഹാരം കണ്ടെത്താൻ പ്രിന്റർ സീരീസ് അവസരമൊരുക്കുന്നു. ഹോം ഓഫീസുകൾ മുതൽ വലിയ ക്രമീകരണങ്ങൾ വരെ ഏത് തൊഴിൽ അന്തരീക്ഷത്തിലും ഉൽപ്പാദനക്ഷമതയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സീരീസ്."

ക്ലൗഡ് സൊലൂഷനുകൾ, എച്ച്പി സ്‍മാർട്ട്ആപ്പ്, എച്ച്പി വുൾഫ് സെക്യൂരിറ്റി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഓഫീസ്‌ജെറ്റ് പ്രോ സീരീസ് പ്രിൻ്റിംഗിനെ പുനർനിർവചിക്കുന്നു. ഇതിനെ സെൽഫ് ഹീലിംഗ് ഡ്യുവൽ-ബാൻഡ് വൈ-ഫൈ ഉപയോഗിച്ച് പരിപൂർണ്ണമാക്കുന്നു.

എച്ച്പിഓഫീസ്‌ജെറ്റ്പ്രോ 9720, 9730 വൈഡ്ഫോർമാറ്റ്ഓൾ-ഇൻ-വൺസീരീസ്

· പ്ലാനർമാർ, ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ എന്നിവർക്കായി രൂപകല്പന ചെയ്‌തതും കൃത്യതയോടെയും കാര്യക്ഷമതയോടെയും ഫലപ്രദമായി പ്രോജക്റ്റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ്

· പി3 കളർ ഫീച്ചർ ചെയ്യുന്ന ട്രൂ-ടു-സ്ക്രീൻ പ്രിൻ്റിംഗ്, എസ്ആർജിബിയേക്കാൾ 25% വൈവിധ്യമാർന്ന കളർ ശ്രേണി നൽകുന്നു

· എ3 (2) വരെയുള്ള പ്രിൻ്റുകളും സ്കാനുകളും, വിവിധ പ്രോജക്റ്റ് ആവശ്യകതകളുമായി അനുയോജ്യത ഉറപ്പാക്കുന്നു

· വലിയ ടച്ച് സ്ക്രീനുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഉപഭോക്തൃ അനുഭവം

· തടസ്സമില്ലാത്ത വർക്ക്ഫ്ലോയ്‌ക്കായി ലോ-ഓൺ-പേപ്പർ സെൻസർ ഫീച്ചർ ചെയ്യുന്നു

· 22 പിപിഎം വരെയും 500-പേജ് ഇൻപുട്ട് ട്രേ (1) വരെയും ശ്രദ്ധേയ പ്രിൻ്റ് വേഗത

· സെൽഫ്-ഹീലിംഗ് ഡ്യുവൽ-ബാൻഡ് വൈ-ഫൈ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. തടസ്സമില്ലാത്ത സഹകരണത്തിനും സെൻസിറ്റീവ് പ്രോജക്റ്റ് ഡാറ്റ സുരക്ഷിതമാക്കുന്നതിനും എച്ച്പി വുൾഫ് പ്രോ സെക്യൂരിറ്റി നിർണായകമാണ്

· മൾട്ടി-സൈസ് ഫയലുകൾ പ്രിൻ്റ് ചെയ്യുന്നതിനുള്ള എച്ച്പി സ്‍മാർട്ട് ക്ലിക്ക്, എ4 – എ3 പ്രിൻ്റിംഗിനും സ്കാനിംഗ് അനുയോജ്യതയ്ക്കുമുള്ള ഓട്ടോമാറ്റിക് ഡോക്യുമെൻ്റ് ഫീഡർ എന്നിവ പോലുളള സമയം ലാഭിക്കുന്ന ഫീച്ചറുകൾ ഉൾക്കൊള്ളുന്നു

· പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കുന്ന 30% റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തത് (3)

എച്ച്പിഓഫീസ്‌ജെറ്റ്പ്രോ 9130 ഓൾ-ഇൻ-വൺസീരീസ്

· കോർപ്പറേറ്റ് ബിസിനസുകൾ, ബ്രാഞ്ച് ഓഫീസുകൾ, ഹൈബ്രിഡ് വർക്ക്ഫോഴ്‌സ് എന്നിവയ്‌ക്കായി ശക്തമായ ഉൽപ്പാദനക്ഷമതാ സംവിധാനം ഉപയോഗിച്ച് ശാക്തീകരിക്കുന്നു

· ഓട്ടോമാറ്റിക് ഡോക്യുമെൻ്റ് ഫീഡർ, ഇരട്ട-വശങ്ങളുള്ള പ്രിൻ്റിംഗ്, സ്കാനിംഗ് ശേഷി എന്നിവ സജ്ജം

· ഉയർന്ന അളവിലുള്ള ആവശ്യങ്ങൾക്കായി 500 പേജുള്ള ഇൻപുട്ട് ട്രേ സഹിതം 25പിപിഎം വരെ വേഗത്തിലുള്ള പ്രിൻ്റിംഗ്

· സെൽഫ്-ഹീലിംഗ് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, എച്ച്പി വുൾഫ് പ്രോ സെക്യൂരിറ്റി എന്നിവ ഉപയോഗിച്ച് കണക്റ്റിവിറ്റിയും സുരക്ഷയും ഉറപ്പാക്കുന്നു

40% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നു, പരിസ്ഥിതി സൗഹൃദ സേവനത്തിൽ പ്രതിബദ്ധത

എച്ച്പിഓഫീസ്‌ജെറ്റ്പ്രോ 8120 ഓൾ-ഇൻ-വൺസീരീസ്

· വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഫ്ലെക്സിബിലിറ്റിയും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂടുതൽ കാര്യപ്രാപ്‌തി നൽകുന്നു

· 225 പേജുള്ള ഇൻപുട്ട് ട്രേ, ഓട്ടോമാറ്റിക് ഡോക്യുമെൻ്റ് ഫീഡർ, ഇരട്ട-വശങ്ങളുള്ള പ്രിൻ്റിംഗ് എന്നിവ പോലുള്ള അധിക ഫീച്ചറുകൾക്കു പുറമെ 20 പിപിഎം വരെ വേഗത്തിൽ പ്രിന്റിംഗ്.

· ഹൈബ്രിഡ് തൊഴിലാളികൾക്കിടയിൽ തടസ്സമില്ലാത്ത സഹകരണത്തിനായി സ്റ്റോറേജ് ക്ലൗഡുകളിലേക്ക് ആയാസരഹിതമായ ഡോക്യുമെൻ്റ് പങ്കിടൽ

· നിശബ്‌ദ മോഡ് ഫീച്ചർ ഉപയോഗിച്ച് കേന്ദ്രീകൃത തൊഴിൽ അന്തരീക്ഷാനുഭവം

· സെൽഫ്-ഹീലിംഗ്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നിവയുമായുള്ള തടസമില്ലാത്ത കണക്റ്റിവിറ്റി.

· പൂർണ്ണ കളർ സ്ക്രീനുകളും ഡൈനാമിക് 2.7 ഇഞ്ച് സിജിഡിയും CGDയും ഉൾപ്പെടുന്നു

· 45% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ഓഫീസ്‌ജെറ്റ് പ്രോ 8120 സീരീസ് ഉപയോഗിച്ച് പരിസ്ഥിതി അവബോധത്തിൽ പ്രവർത്തനം

വിലയുംലഭ്യതയും:

· എച്ച്പി ഓഫീസ്‌ജെറ്റ് പ്രോ 9720, 9730 വൈഡ് ഫോർമാറ്റ് ഓൾ-ഇൻ-വൺ സീരീസ് യഥാക്രമം 25,385/-, 38,125/- രൂപയ്ക്കു ലഭ്യം.

· എച്ച്പി ഓഫീസ്‌ജെറ്റ് പ്രോ 9130 ഓൾ-ഇൻ-വൺ സീരീസ് 45,906/- രൂപ.

· എച്ച്പി ഓഫീസ്‌ജെറ്റ് പ്രോ 8120 ഓൾ-ഇൻ-വൺ സീരീസ് 21,562/- രൂപ.

Thanks and Regards,

AISHWARYA
9946356231

Web : www.accuratemedia.in

Email: accuratemediacochin

AIorK4zXL4zT33mT-ualhO7-fJK3y2eLoOZq3YoFwryQAoS4Ph27Wcd9TfvxHVh_oC2vCW65h3ZPh7Y

Indywood Advertising Excellence Award 2017 Best PR Agency.

PConsider the environment. Please don’t print this e-mail unless you really need to.

Post Comment