എന്റെ അച്ഛൻ
കവിതകൾ

എന്റെ അച്ഛൻ

lakkam5_achanu

 

എന്റെ അച്ഛൻ

ഒത്തിരി കഥകൾ ചൊല്ലാനുണ്ടെനിക്
അച്ഛനെ ഓർത്തിടുമ്പോൾ
എൻ അച്ഛനെ ഓർത്തിടുമ്പോൾ
സ്നേഹത്തിൻ നിറകുടമായൊരച്ഛൻ
വത്സല്യനിധിയായോരച്ഛൻ
അറിവിന്റെ അക്ഷയപാത്രമച്ഛ്ൻ
എൻ വീടിന്റെ ഐശ്വര്യ ദീപമച്ഛൻ
ആയിരം കുരുന്നുകൾക്കറിവേകി
നേർവഴി കാട്ടിയോരധ്യാപകൻ
സമൂഹ്യസേവനം ജീവിതമുദ്രയായ്
കാട്ടികൊടുത്തൊരു മാർഗദർശി
ദുഃഖത്തിന് കടലിൽ ഞാൻ മുങ്ങുമ്പോൾ
സാന്ത്വനമാകുമെൻ കൂട്ടുകാരൻ
എന്നുമെൻ മനതാരിൽ തെളിയുന്നജീവിച്ചിരിക്കുന്ന ദൈവമച്ഛൻ
ഇനിയെത്ര ജന്മമുണ്ടെങ്കിലും
ഈ അച്ഛന്റെ മകളായ് പിറക്കേണം
എനിക്കെൻ അച്ഛന്റെ മകളായ് പിറക്കേണം

മനീഷ ശ്രീനിവാസൻ

This post has already been read 6697 times!

Comments are closed.