പൊതു വിവരം സാംസ്കാരികം

ഡോക്ടർ റാം മനോഹർ ലോഹ്യയെ സ്മരിക്കുമ്പോൾ 

 

ഡോക്ടർ റാം മനോഹർ ലോഹ്യയെ സ്മരിക്കുമ്പോൾ 

ഒക്ടോബർ 12.കാലത്തിന് മുൻപേ നടന്ന, സാർവ്വ ദ്ദേശീയ സാമ്യവാദ പോരാളിയും രാഷ്ട്രീയ ദാർശനി കനുമായ ഡോക്ടർ റാം മനോഹർ ലോഹ്യയുടെ വി യോഗത്തിന്റെ അൻപത്തിമൂന്ന് സംവത്സരങ്ങൾ. ജീ വിതത്തിലുട നീളം,സാമൂഹ്യ സമത്വത്തിനായി വിട്ടു വീഴ്ചയില്ലാതെ പോരാടിയ ഡോക്‌ടർ ലോഹ്യയുടെ  പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുക്കളിൽ ഒന്ന് സ്ത്രീ പു രുഷ സമത്വത്തിലധിഷ്ഠിതമായ ലിംഗനീതിയായിരു ന്നു.അദ്ദേഹത്തിന്റെ സമകാലികരിൽ ചിലർ ലിംഗനീ തിക്കെതിരായ വിമർശനങ്ങൾ ഉയർത്തി കൊണ്ട് വ ന്നപ്പോൾ എല്ലാ പ്രതീക്ഷകളും നൽകി കൊണ്ട് ലിംഗ നീതി എന്ന വിഷയത്തിൽ ശക്തമായി  ഉറച്ചു നിന്ന് ഉന്നയിച്ചു കൊണ്ട് സോഷ്യലിസ്റ്റ് അജണ്ടയുടെ പുന ർനിർവ്വചനത്തിനായി അദ്ദേഹം നില കൊണ്ടു.

ജാതിയുടേയും  ലിംഗഭേദത്തിന്റെയും അടിസ്ഥാന ത്തിലുള്ള വേർതിരിവുകളെ  വിവേചനത്തിന്റെ ഏ റ്റവും മോശം രൂപമായി കണക്കാക്കിയ അദ്ദേഹം സമൂഹത്തിൽ  ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടു ന്ന വിഭാഗമാണ് സ്ത്രീകളെന്ന് ഉറച്ചു വിശ്വസിച്ചിരു ന്നു. ലിംഗ വിവേചനം,ലോക ജനസംഖ്യയുടെ പകു തിയെ ബാധിക്കുന്നു,അത് ലോക വ്യാപകമാണ്.വർ ണ്ണം,ജാതി വർഗ്ഗം,സംസ്കാരം,രാജ്യം, നാഗരികത എന്നിവയുടെ പേരിലുള്ള അടിച്ചമർത്തലുകൾ വ്യ ക്തവും വ്യതിരിക്തവുമാണ്.വർഗ്ഗപരവും ജാതിയ വുമായ അടിച്ചമർത്തലുകൾ രാജ്യാന്തരമായി മാത്ര മായിരിക്കാമെന്നും എന്നാൽ ലിംഗപരമായി സ്ത്രീക ൾക്ക് നേരെയുണ്ടാകുന്ന അടിച്ചമർത്തലുകൾ സർ വ്വവ്യാപിയാണെന്നും ഡോക്ടർ ലോഹ്യ വാദിച്ചു.

ആധുനിക സമ്പദ്‌വ്യവസ്ഥയും വർഗ്ഗ സമത്വവും ജാ തി, ലിംഗ അസമത്വം ഇല്ലാതാക്കില്ലെന്ന് ലോഹ്യ അ വകാശപ്പെട്ടു.വിവേചനത്തിന്റെ നിർദ്ദിഷ്ടവും സ്വയം ഭരണപരവുമായ രൂപങ്ങളാണ് അവയെന്ന് തിരിച്ചറി ഞ്ഞ അദ്ദേഹം അവ രണ്ടിനേയും വ്യത്യസ്തവും സ്വ തന്ത്രവുമായി അഭിമുഖീകരിക്കേണ്ടതാണെന്ന് വാ ദിച്ചു.എന്നിരുന്നാലും,അവയെ അദ്ദേഹം പൂർണ്ണമാ യും പ്രത്യേകമായി കണ്ടില്ല. ദാരിദ്ര്യത്തിനെതിരായ എല്ലാ യുദ്ധങ്ങളും തട്ടിപ്പാണ്,അതേ സമയം, ഈ ര ണ്ട് വിവേചനങ്ങൾക്കെതിരായ യുദ്ധമാണ് ബോധ പൂർവ്വവും സുസ്ഥിരവുമായ യുദ്ധം,” അദ്ദേഹം പറ ഞ്ഞു.

ജനാധിപത്യവും സോഷ്യലിസവും സമത്വത്തിനായു ള്ള പോരാട്ടങ്ങളാണെങ്കിൽ,ലിംഗഭേദം അത്തരം അ ജണ്ടകളുടെ കാതലായിരിക്കണം.ലോകത്തിൽ സാ മൂഹ്യ സമത്വം സാക്ഷാത്കരിക്കുന്നതിന് വേണ്ടി അ ദ്ദേഹം ആവിഷ്കരിച്ച “സപ്ത വിപ്ലവങ്ങൾ”  ലിംഗസ മത്വം,ജാതി,വർഗ സമത്വം,ദേശീയ വിപ്ലവം,സാമ്രാജ്യ ത്വത്തിന്റെ അന്ത്യം, വ്യക്തിഗത സ്വകാര്യതയുടെ സം രക്ഷണം എന്നിവയ്ക്ക് തുല്യമാണെന്ന് അദ്ദേഹം ക രുതി.സ്ത്രീപുരുഷ വിവേചനം അവസാനിക്കുമ്പോ ൾ മാത്രമേ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് യഥാർത്ഥ വിജയം കൈവരിക്കാനാകൂ എന്ന് ഡോക്ടർ ലോ ഹ്യ വിശ്വസിച്ചു. ലിംഗവിവേചനത്തിനും,ജാതിയമായ അസമത്വങ്ങൾക്കും വർഗ്ഗപരമായ വിവേചനങ്ങൾ ക്കുപരിയായ പ്രാധാന്യം നൽകാതിരുന്ന മറ്റ് സോ ഷ്യലിസ്റ്റുകളിൽ നിന്നും മാർക്സിസ്റ്റുകളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നതിനും കാര ണം  ഇതായിരുന്നു.

ദൈനംദിന ജീവിതത്തിൽ ഇന്ത്യയിലെ സ്ത്രീകൾ  അനുഭവിക്കുന്ന  ദുരവസ്ഥയെ വളരെ ഫലപ്രദമാ യി തന്നെ പ്രതിഫലിപ്പിച്ച ഡോക്ടർ ലോഹ്യ അതി ന്റെ ചില മാനങ്ങൾ എടുത്തുകാട്ടി.സ്ത്രീധന സമ്പ്ര ദായത്തോട് വെറുപ്പ് പ്രകടിപ്പിച്ച അദ്ദേഹം, സ്ത്രീക ൾക്ക് ശരിയായ വിദ്യാഭ്യാസം നിഷേധിക്കുന്നതിലേ ക്ക് നയിക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടി.വിദ്യാ സമ്പന്നരായ വധുക്കൾക്ക് അനുയോജ്യരായ തുല്യ വിദ്യാഭ്യാസ യോഗ്യതകളുള്ള വരന്മാരെ ലഭിക്കുന്ന തിന് കൂടുതൽ സ്ത്രീധനം നൽകേണ്ടതുണ്ട്.ഗ്രാമീ ണ ഇന്ത്യയിൽ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം നേ രിടുന്ന പ്രധാന പ്രതിബന്ധങ്ങളിൽ ഒന്നായി ഇതിനെ അദ്ദേഹം തിരിച്ചറിഞ്ഞു. അതിരു കടന്ന ആർഭാട ത്തോടെയുള്ള വിവാഹങ്ങളെ അദ്ദേഹം വിമർശിച്ചു. അവ അശ്ലീലവും വധുക്കളുടെ മാതാപിതാക്കൾക്ക് ഭാരവുമാണെന്ന് കരുതിയ അദ്ദേഹം ഇത് ആൺകു ട്ടികൾക്ക് മുന്തിയ പരിഗണനന ലഭിക്കുന്നതിന് ഇട  നൽകുമെന്ന് അവകാശപ്പെട്ടു.ഇന്നും സ്ത്രീ സന്താ നങ്ങളെ ശാപമായി കരുതുന്ന,അതിന്റെ പേരിൽ രാ ജ്യത്തിന്റെ പല ഭാഗങ്ങളിലും ഭ്രൂണഹത്യകളും വിവാ ഹ മോചനങ്ങളും പെൺ കുഞ്ഞുങ്ങളെ ഉപേക്ഷി ക്കലും അനുസ്യുതം തുടരുമ്പോൾ ഡോക്ടർ ലോ ഹ്യയുടെ കാലാതീതമായ ദാർശനീകത്വത്തിന് മുൻ പിൽ അറിയാതെ നാം ശിരസ്സ് നമിച്ചു പോകുന്നു.

മാതാപിതാക്കളും ബന്ധുക്കളും കൂടി ആലോചിച്ചു ഉറപ്പിക്കുന്ന പരമ്പരാഗത രീതിയിലുള്ള വിവാഹ സ ങ്കല്പത്തിനോടും ഡോക്ടർ ലോഹ്യക്ക് അനുകൂല മ നോഭാവമായിരുന്നില്ല.മകനെയോ മകളെയോ വി വാഹം കഴിച്ചയക്കേണ്ടത് മാതാപിതാക്കളുടെ ഉത്ത രവാദിത്തമല്ലെന്ന് വിശ്വസിച്ച അദ്ദേഹം മക്കൾക്ക് ന ല്ല വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്നതിലൂടെ അവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നതായും പ്രായപൂർത്തിയായവർ അവരുടെ വ്യക്തിഗതമായ ഇഷ്ട്ടങ്ങൾക്കും പരിഗണനകൾക്കും അനുസൃതമാ യി പങ്കാളികളെ സ്വയം  തിരഞ്ഞെടുക്കേണ്ടതാണെ ന്നും വിശ്വസിച്ചു.മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും ഇഷ്ടത്തിനും ബാഹ്യ താൽപ്പര്യ ങ്ങൾക്കും വഴങ്ങി തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹി തകരമല്ലാത്ത ഇഷ്ട്ടമില്ലാത്ത വൈവാഹീക ബന്ധ ങ്ങളിൽ ഏർപ്പെടേണ്ടി വരുന്നതിന്റെ ഫലമായി വർ ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ നിരക്കും കുടുംബ ബന്ധങ്ങളുടെ തകർച്ചകളും സാധാരണ സംഭവങ്ങളാകുന്ന സമൂഹത്തിൽ ഡോക്ടർ ലോഹ്യ യുടെ ചിന്തകൾ എത്രമാത്രം കാലാതീതമായിരുന്നു എന്ന് ചിന്തിപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ലോഹ്യൻ കാഴ്ചപ്പാടിലൂടെയുള്ള സൂക്ഷ്മ നിരീക്ഷ ണത്തിന്റെ ഫലങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്ന വയാണ്.ഉദാഹരണത്തിന്,ഉത്തരേന്ത്യയിൽ നവവ ധൂവരന്മാരെ സ്വീകരിക്കുമ്പോൾ പുരുഷന്മാരെ “ആ യുഷ്മാൻ ഭവ”എന്നും സ്ത്രീകളെ “ദീർഘസുമംഗലീ ഭവ”എന്നുമാണ് സംബോധന ചെയ്യുന്നത്.ഇതിന്റെ   പിന്നിലെ ലിംഗവിവേചനത്തെ നാം  കാണാതെ പോ കുന്നു.ഒരർത്ഥത്തിൽ രണ്ട് സംബോധനകളിലൂടെ യും ലക്ഷ്യം വെക്കുന്നത് പുരുഷന്റെ ക്ഷേമത്തേയാ ണ്, ദീർഘായുസ്സിനെയാണ്.വൈധവ്യമെന്ന സ്ത്രീക ൾക്ക് മാത്രമായി നേരിടേണ്ടി വരുന്ന ദുഃഖപൂർണ്ണമാ യ അവസ്ഥയെ എത്രമാത്രം അവജ്ഞയോടെ അ ശുഭകരമായിട്ടാണ് സമൂഹം കാണുന്നത് എന്ന് നോ ക്കുക.പുരുഷന് ദീർഘായുസ്സ് നേരുന്ന സമൂഹം സ് ത്രീക്ക് നേരുന്നതും ഒരർത്ഥത്തിൽ ഭർത്താവിന്റെ ദീർഘായുസ്സ് തന്നെയല്ലെ.വൈധവ്യത്തിന് അവളു ടെ ആയുസ്സിനേക്കാൾ പ്രാധാന്യം നൽകുന്ന സമൂ ഹം പക്ഷെ പുരുഷന്റെ വിഭാര്യനെന്ന അവസ്ഥയെ  കണക്കിലെടുക്കുന്നതേയില്ല.ഇത് ഒരു തരത്തിൽ സ്ത്രീക്കെതിരായ പ്രകടമായ വിവേചനമല്ലേയെന്നാ ണ് ലോഹ്യ ദർശനങ്ങളുടെ കാഴ്ചപ്പാടിലൂടെയുള്ള  നിരീക്ഷണങ്ങൾ നമ്മൂടെ ചോദിക്കുന്നത്.നമ്മുടെ യൊക്കെ നിത്യ ജീവിതത്തിൽ  ആചാരങ്ങളിലും പെ രുമാറ്റങ്ങളിലുമായി പ്രകടമായ ലിംഗ വിവേചനം ദൃ ശ്യമാകുന്ന സാമാനമായ അനേകം പൊരുത്തക്കേ ടുകൾ ദൃശ്യമാകുന്നുണ്ട്.

സമൂഹത്തിൽ വിധവകൾക്കും അവിവാഹിതരായി കഴിയേണ്ടി വരുന്ന സ്ത്രീകൾക്കും നേരിടേണ്ടി വരു ന്ന അപമാനങ്ങളെ കുറിച്ചും ആശങ്കാകുലനായിരു ന്ന അദ്ദേഹം വിധവകളോട് ചില സമൂഹങ്ങൾ കല്പി ക്കുന്ന കളങ്കത്തെക്കുറിച്ചും സംസാരിച്ചിരുന്നു.ഇ ന്നും പല സമൂഹങ്ങളിലും വിധവകളെ അപശകുന മായി കണ്ട് വീട്ടിലും നാട്ടിലും മംഗള കർമ്മ നടക്കു ന്ന സാഹചര്യങ്ങളിൽ അവരുടെ സാന്നിധ്യം പോലും ഒഴിവാക്കുന്ന പ്രവണതയുണ്ട്. കൊൽക്കത്തയിലെ കാളിഘട്ട്, ഉത്തർപ്രദേശിലെ വൃന്ദാവൻ തുടങ്ങി ഉത്തരേന്ത്യയിലെ ഒട്ടനേകം ക്ഷേത്രങ്ങളിൽ കാണു ന്ന ശുഭ്രവസ്ത്രധാരികളായ മുതിർന്ന സ്ത്രീകളുടെ കൂട്ടങ്ങൾ അകാലത്തിൽ നേരിടേണ്ടി വന്ന വൈധ വ്യത്തിന്റെ ഫലമായി കുടുംബങ്ങളിൽ നിന്നും നിർദ്ദാ ക്ഷിണ്യം നടതള്ളപ്പെട്ടവരാണ്.പലപ്പോഴും പിന്നോ ക്കമെന്ന് കരുതപ്പെടുന്ന ജാതി സമൂഹങ്ങളിൽ വിധ വകളോട് ഉയർന്നതെന്ന് പറയപ്പെടുന്ന ജാതി സമൂ ഹങ്ങളിലെ പ്പോലെ നിഷ്‌കരുണമായ പെരുമാറ്റം  ഉ ണ്ടാകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. സാമൂഹിക മായി നിർവ്വചിക്കപ്പെട്ട പങ്ക് നിർവ്വഹിക്കുവാൻ സ് ത്രീകളെ അനുവദിക്കുന്നതിൽ നിന്നും വിരുദ്ധമായി സ്ത്രീകളെ അടുക്കളയിൽ തളച്ചിട്ട് മറ്റുള്ളവർക്കാ യി വെള്ളവും വിറകും ശേഖരിക്കുന്നവരായി ഒതു ക്കുന്നതിനെ അദ്ദേഹം നഖശിഖാന്തം എതിർത്തിരു ന്നു. കുടുംബത്തിലെ മറ്റുള്ളവർക്കെല്ലാം വെച്ചു വിള മ്പിയ ശേഷം മാത്രമേ സ്ത്രീകൾ ഭക്ഷണം കഴിക്കാ വു എന്ന കല്പനയെ അദ്ദേഹം എതിർത്തു.ഇത് മൂലം സാമ്പത്തികമായ  ബുദ്ധിമുട്ടുകൾ നേരിടുന്ന കുടും ബങ്ങളിലെ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും മതി യായ അളവിൽ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ദരിദ്ര കുടുംബങ്ങളിൽ സ്ത്രീകൾക്ക് കഷ്ടതകൾ വളരെ കൂടുതലായിരുന്നു,അവിടെ ഭക്ഷണവും കുറ വായിരിക്കും.യാത്രാവേളകളിൽ വീടുകൾ സന്ദർശി ക്കുമ്പോൾ ഭക്ഷണ സമയത്ത് കുടുംബാംഗങ്ങളായ സ്ത്രീകളും മറ്റു ള്ളവരോടൊപ്പം ഭക്ഷണം  കഴിക്കാ ൻ ഇരിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചിരുന്നു.ചി ല സമയങ്ങളിൽ, കുടുംബത്തിന് ആവശ്യമായ ഭക്ഷ ണം ഉണ്ടോ എന്ന് അദ്ദേഹം അടുക്കളയിൽ പോയി നോക്കുക പോലുമുണ്ടായിരുന്നു എന്നാണ് പറയ പ്പെടുന്നത്.ഇന്നും നമ്മുടെ സമൂഹത്തിൽ സാമ്പത്തി കമായി താഴെക്കിടയിലുള്ള കുടുംബങ്ങളിൽ, വിശി ഷ്യാ ശാരീരിക അദ്ധ്വാനം കുടുംബത്തിന്റെ പ്രധാന  വരുമാന സ്രോതസ്സായ കുടുംബങ്ങളിൽ വിശിഷ്ട വും സ്വാദിഷ്ട്ടവും പോഷകാഹാര മൂല്യമുള്ളതുമാ യ ആഹാര പദാർത്ഥങ്ങൾ ആൺകുട്ടികൾക്ക് പ്ര ത്യേകമായി നിലനിൽക്കുന്നുണ്ട് എന്നോർക്കുക.

മറ്റൊന്നാണ് ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തികാ വസ്ഥ.എന്തിനും ഏതിനും കുടുംബത്തിലെ പുരുഷ ന്മാരെ ആശ്രയിക്കേണ്ടി വരുന്ന അവരുടെ അവ സ്ഥ പരിതാപകരമാണ്.ഇന്ത്യൻ സാഹചര്യങ്ങളിൽ നിരക്ഷരരായ ഗ്രാമീണ സ്ത്രീകൾക്ക് ഏറ്റവും കൂ ടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന കാർ ഷിക മേഖലയിൽ പല കാരണങ്ങളാൽ സംഭവിക്കു

ന്ന തൊഴിലവസര നഷ്ടത്തിന്റെ ഫലമായി സംഭവി ക്കുന്ന വരുമാന നഷ്ട്ടം.ഉപകാരപ്രദമല്ലാതെ പോ കുന്ന അവരുടെ കർമ്മ ശേഷി രാഷ്ട്ര പുനർനിർ മ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തു ക അതോടൊപ്പം അവർക്കൊരു വരുമാന മാർഗ്ഗം  തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡോക് ടർ ലോഹ്യയുടെ മനസ്സിൽ വിരിഞ്ഞതാണ്   “ഭൂസേന” യെന്ന ആശയം.അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്, ഗ്രാമവികസന വകുപ്പ് മ ന്ത്രിയായിരുന്ന,ലോഹ്യ ശിഷ്യനായിരുന്ന ഡോക്ടർ രഘുവംശ പ്രസാദ് സിംഗിന്റെ മുൻകൈയിൽ ആ വിഷ്ക്കരിച്ചു നടപ്പാക്കിയ മഹാത്മാ ഗാന്ധി ഗ്രാമീ ണ തൊഴിലുറപ്പ് പദ്ധതി.

1963 ൽ ഉത്തർപ്രദേശിലെ ഫറൂഖാബാദ് ലോക്സഭ നിയോജക മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടു പ്പിലൂടെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലോകസഭയിലെ തന്റെ കന്നി പ്രസംഗത്തി ൽ ഉന്നയിച്ച പ്രധാനപ്പെട്ട വിഷയം ഇന്ത്യയിലെ ഗ്രാമീ ണ സ്ത്രീകൾ അനുഭവിക്കുന്ന സൗചാലയ സൗകര്യ ത്തിന്റെ അഭാവത്തെക്കുറിച്ചായിരുന്നു.അന്ന്, അദ്ദേ ഹത്തിന്റെ പ്രസംഗം കേട്ട ഭരണകക്ഷിയായ കോൺ ഗ്രസിലെ അംഗങ്ങൾ താങ്കളെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ കക്കൂസ് കാര്യം പറയാ നാണോ എന്ന് പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപി ക്കുകയാണ് ഉണ്ടായത്.അര നൂറ്റാണ്ടിനു ശേഷം മാ ത്രമാണ് ഇന്ത്യയിലെ ഒരു ഭരണകൂടത്തിനും അതി നു നേതൃത്വം നൽകുന്ന ഒരു പ്രധാനമന്ത്രിക്കും ഈ വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കു വാനും അനുഭവപ്പെടാനും ഇടയായതും അതിന്റെ അടിസ്ഥാനത്തിൽ പ്രധാന വിഷയമായി ഇത് സ്വീ കരിക്കുവാൻ ഇടയായതും ഭരണതുടർച്ച നേടാൻ സാധിച്ചതും.രണ്ടാം പ്രാവശ്യം ഭരണത്തിലേറാൻ ത ങ്ങളെ സഹായിച്ച മുഖ്യമായ രണ്ട് വിഷയങ്ങളിലൊ ന്ന്  ശൗചാലയ നിർമ്മാണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭരണ കക്ഷിയായ ബിജെപിയും സമ്മതിച്ചത് ഓർക്കുക.

“ചർമ്മത്തിന്റെ സ്വേച്ഛാധിപത്യ” ത്തെക്കുറിച്ചും സ മൂഹത്തിന് ധവള ചർമ്മത്തോടുള്ള അഭിനിവേശ ത്തെക്കുറിച്ചും ഡോക്ടർ ലോഹ്യ വിശദമായി എഴു തി. സൗന്ദര്യത്തെ വെളുത്ത ചർമ്മവുമായി തുലനം ചെയ്യുന്നത് വിവേചനപരമാണെന്നും, ഇരുണ്ട ചർമ്മ മുള്ള സ്ത്രീകൾ അവരുടെ കുടുംബത്തിനുള്ളിൽ സാമൂഹിക കളങ്കത്തിനും അവഗണനയ്ക്കും മോശ മായ പെരുമാറ്റത്തിനും ഇരയാകുന്നുണ്ടെന്നും അ ദ്ദേഹം പറഞ്ഞു. വെളുത്ത സാമ്രാജ്യത്വത്തിന്റെ കോ ളനിവൽക്കരണമാണ് വെള്ള ചർമ്മത്തിന് പ്രത്യേക പരിഗണന നൽകുന്ന സംസ്കാരത്തിന് കാരണമാ യി മാറിയാതെന്ന് അദ്ദേഹം വാദിച്ചു.ആഫ്രിക്കൻ രാ ജ്യങ്ങൾ ലോകം ഭരിച്ചിരുന്നുവെങ്കിൽ സ്ത്രീ സൗന്ദ ര്യത്തിന്റെ നിലവാരം വ്യത്യസ്തമാകുമായിരുന്നുവെ ന്ന് ഡോക്ടർ ലോഹ്യ വാദിച്ചു.സോപ്പുകൾ, ക്രീമുക ൾ, ലോഷനുകൾ, മറ്റ് സൗന്ദര്യവർദ്ധക ഉൽപന്നങ്ങ ൾ എന്നിവ വിൽക്കുന്നതിലൂടെ ഈ “സ്വേച്ഛാധിപത്യ ത്തെ” ശക്തിപ്പെടുത്തുന്ന വിപണിയെ അദ്ദേഹം വി മർശിച്ചു.

ലിംഗസമത്വം സ്ഥാപിക്കുന്നതിന്,തുല്യ അവസരങ്ങ ളല്ല, മുൻ‌ഗണനാ പരിഗണനയാണ് ആവശ്യമെന്ന്  അദ്ദേഹം വാദിച്ചു.അസമത്വം നിലനിൽക്കുന്ന ഒരു

സമൂഹത്തിൽ തുല്യ പരിഗണന നിലവിലുള്ള അസ മത്വങ്ങൾ ശാശ്വതമാക്കുമെന്ന് അദ്ദേഹം ഉറച്ചു വി ശ്വസിച്ചിരുന്നു.യഥാർത്ഥത്തിൽ വനിതാ സംവരണ

മെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് പോലും ഡോ ക്ടർ ലോഹ്യയായിരുന്നു.തന്റെ ജീവിതകാലത്ത് വള രെ വളരെ മുൻകൂട്ടി തന്നെ സർക്കാർ ജോലികളി ലും ഉന്നത പഠന സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് സംവരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാർശ്വവത്കരിക്കപ്പെട്ട പിന്നോക്ക ജാതികളിൽ നി ന്നുള്ള സ്ത്രീകൾക്ക് 60% സംവരണം നൽകണമെ ന്ന് അദ്ദേഹം വാദിച്ചു.ജനസംഖ്യയുടെ 90% ആണെ ങ്കിലും, പിന്നോക്ക വിഭാഗങ്ങൾ ഒരു മേഖലയിലും 5 മുതൽ 10% വരെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കു ന്നില്ല.സ്ത്രീകളുടെ ഊർജ്ജവും കാര്യശേഷിയും ഉപ യോഗിച്ചുകൊണ്ട് മാത്രമേ രാഷ്ട്രത്തിന് അഭിവൃദ്ധി പ്രാപിക്കാൻ കഴിയൂ, അദ്ദേഹം വിശ്വസിച്ചു.‘രാജ്യ ത്തിന്റെ ധാർമ്മികമായ ക്ഷേമത്തിന്റെ മാനദണ്ഡം അതിലെ സ്ത്രീകളാണ്, ഒപ്പം അടിച്ചമർത്തപ്പെട്ട വി ഭാഗങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിലെ സ്ത്രീക ളും” അദ്ദേഹം പ്രഖ്യാപിച്ചു.

ഇതിന്റെയെല്ലാം പ്രായോഗിക നടപടി എന്ന നിലയി ൽ 1952 ൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് ആരംഭം കുറിച്ച

ഡോക്ടർ ലോഹ്യ പാർട്ടിക്കുള്ളിൽ തന്നെ അതിന് തുടക്കം കുറിച്ചു. അംഗങ്ങൾ,പാർട്ടി പ്രവർത്തകർ നേതാക്കൾ എന്നീ നിലകളിൽ കൂടുതൽ  സ്ത്രീകളു ടെ പങ്കാളിത്തത്തിനായി  അദ്ദേഹം വാദിച്ചു കൊണ്ട് സജീവ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ വർദ്ധിച്ച പ ങ്കാളിത്തത്തിന്റെ ആവശ്യകതക്ക് അടിവരയിട്ടു.രാ ഷ്ട്രീയത്തിൽ വർധിച്ച തോതിലുള്ള സ്ത്രീകളുടെ പ്രാതിനിധ്യം രാഷ്ട്രീയത്തിലെ അക്രമവാസനകൾ ക്ക് ശമനമുണ്ടാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.പു രുഷന്മാരേക്കാൾ സിവിൽ അവകാശ ധ്വംസനങ്ങൾ ക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതിബദ്ധത കൂ ടുതൽ സ്ത്രീകൾക്കാണ് എന്ന് അദ്ദേഹം കരുതി.

ലിംഗഭേദവുമായി ബന്ധപ്പെട്ട  ഡോക്ടർ ലോഹ്യയു ടെ പല നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കാലഘ ട്ടത്തിനും വളരെയേറെ മുൻപിലായിരുന്നു.ഭരണത്തി ൽ  സ്ത്രീകൾക്ക് മുൻഗണന നൽകണമെന്ന അദ്ദേ ഹത്തിന്റെ വാദം പഞ്ചായത്തിരാജ് സമ്പ്രദായത്തി ലെ സംവരണം നടപ്പാക്കുന്നതിന് എത്രയോ ദശാബ് ദങ്ങൾക്ക്  വളരെ മുമ്പായിരുന്നു എന്നോർക്കുക. പൊതുജീവിതം,രാഷ്ട്രീയം,നിസ്സഹകരണ പ്രസ്ഥാന ങ്ങൾ എന്നിവയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളി ത്തം ഉറപ്പുവരുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ആ ദർശം വീണ്ടെടുക്കുക എന്നതാണ് ഡോക്ടർ ലോ ഹ്യയുടെ വിയോഗ വാർഷിക ദിനത്തിൽ അദ്ദേഹ ത്തിന് നൽകാവുന്ന ഏറ്റവും നല്ല ശ്രദ്ധാഞ്ജലി.

പ്രദീപ്‌ ഗോപാലകൃഷ്ണൻ  9846774499
pradeepgotp@gmail.com
സമാജ്‌വാദി ജനത പാർട്ടി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ.             

This post has already been read 7211 times!

Comments are closed.