പൊതു ചർച്ച

ചിലോരത് ശരിയാവുന്നു , ചിലോരത് ശരിയാവുന്നില്ല ….

രാജസ്ഥാൻ റോയൽസിന്റെ ആദ്യം കുതിച്ചു പിന്നെ കിതച്ചു കൊണ്ടിരിക്കുന്നു കോഹ്ലിയുടെ ബാംഗ്ളൂരാവട്ടെ നേരെ തിരിച്ചും .ചെന്നൈയെ ഇനിയും ഉറപ്പിക്കാറായിട്ടില്ല .നല്ല കളിക്കാരുണ്ടായിട്ടും ,മികച്ച തുടക്കങ്ങൾ കിട്ടിയിട്ടും എങ്ങനെ തോൽക്കാം എന്ന് കാണിച്ചു തന്നു കൊണ്ടേയിരിക്കുന്ന പഞ്ചാബ് . ധോണി ,ദിനേശ് കാർത്തിക്ക് ,ഉനദ്ക്കർ തുടങ്ങിയവരൊക്ക കളി കാണുന്നതാണ് ഇനി ഭംഗി .ഒടുവിൽ ഉത്തപ്പയുടെ ബാറ്റ് ഒന്ന് പിടപ്പിച്ചു പക്ഷെ ഫീൽഡിംഗിൽ പഴയ ഉത്തപ്പയുടെ നിഴൽ മാത്രം . പടിക്കലും ,ത്യാഗിയും ,ചഹലും, പന്തും ,രാഹുലും, അക്ഷർ പട്ടേൽ ,തെവാട്ടിയ, സുന്ദർ അങ്ങനെ നിരവധി പേർ വന്നു കഴിഞ്ഞു .സൻജു പലപ്പോഴും അലക്ഷ്യമായ ഷോട്ടുകളിലൂടെ പുറത്താവുന്നു .ബോളിന്റെ ഗതി തിരിച്ചറിയുന്നതിൽ ഉള്ള പിശകും ഇത്തിരി സമ്മർദ്ദവും തന്നെയാണ് കാരണം .
ഇതാണ് പ്ലേ ഓഫ് തുടങ്ങും മുൻപെയുള്ള പ്രധാന കാഴ്ചകൾ .
മധ്യനിര ബാറ്റിംഗ് ശക്തമാവാത്തത് തന്നെയാണ് പഞ്ചാബിന്റെ ,രാജസ്ഥാന്റെയും, ഹൈദരാബാദിന്റെയും ഒക്കെ പ്രധാന പ്രശ്നം .ചെറിയ സ്കോറുകൾ പോലും പിന്തുടരാൻ ഇവർക്ക് കഴിയാതെ പോകുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ് .
മുംബൈക്ക് സംതുലിതമായ ഒരു ടീമാണ് ഉള്ളത് .ഇത്തിരി പ്രശ്നമുണ്ടായിരുന്ന സ്പിൻ വിഭാഗം ചവാറും ,പാണ്യയും ശക്തമാക്കി തുടങ്ങി .ധവാന്റെ ബാറ്റിൽ നിന്നും റൺസുകൾ പറക്കാൻ തുടങ്ങിയത് ഡൽഹിക്ക് വലിയ ആശ്വാസമാണ് .അവരുടെ ബൗളിംഗ് നിര ശക്തമാണ് .ഡി വില്ലേഴ്സ് ,കോഹ്ളി ഇവർ തിളങ്ങിയതോടെ ബാംഗ്ളൂർ തിരിച്ചു വരുന്നു .സുന്ദറിന്റെ ഓഫ് കട്ടറുകളും ,ചവലിന്റെ ലെഗ് ബ്രേക്കുകളും വേഗത്തിലുള്ള ബാറ്റിംഗിനെ നന്നായി തടയിടുവാൻ പര്യാപ്തമാണ് .കൊൽക്കത്തക്ക് മികച്ച കളിക്കാരുണെങ്കിലും ഒരു കൂട്ടായ്യയുടെ കുറവ് നല്ലോണം ഉണ്ട് .പഞ്ചാബിന്റെ അവസ്ഥയും സമാനമാണ് .പരിചയസമ്പന്നനായ ദിനേശ് കാർത്തിക്ക് പോലും തിരിയുന്ന പന്തുകൾക്ക് നേരെ എങ്ങനെ ബാറ്റ് വെക്കണമെന്നറിയാതെ നിൽക്കുന്നു . ഫിനിഷർമാരുടെ അഭാവം വലിയ പ്രശ്നം തന്നെയാണവർക്ക് .ധോണിപ്പട ഇപ്പോഴും എങ്ങോട്ടാണ് എന്നതാണ് ചോദ്യം .ബാറ്റിംഗും ,ബൗളിംഗും അഴിച്ചുപണിഞ്ഞാൽ മാത്രമേ മുന്നോട്ടെക്ക് പോകൂ .തിരിച്ചുവരവ് അസാധ്യമൊന്നുമല്ല .

This post has already been read 3560 times!

Comments are closed.