
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ എടുത്ത് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങിയതിന് ശേഷം കേസിലെ അഞ്ചാം പ്രതി കൂടിയായ ശിവശങ്കരൻ നിരാഹാരമിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് കാലത്തും ഭക്ഷണമൊന്നും കഴിച്ചില്ല, കോടതിയിൽ ഹാജരാക്കിയതിന് ശേഷം വൈകാരികമായ പ്രതികരണമാണ് ശിവശങ്കരൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയി വിട്ടു.
വൈകുന്നേരം ആറ് മണിക്കൂറിന് ശേഷം ചോദ്യം ചെയ്യാൻ പാടില്ല, ഒരേ സമയം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യാൻ പാടില്ല മൂന്ന് മണിക്കൂർ കഴിഞ്ഞാൽ ഒരു മണിക്കൂർ വിശ്രമം നൽകണം എന്നും കസ്റ്റംസോട് കോടതി ആവശ്യപ്പെട്ടു.
This post has already been read 2811 times!


Comments are closed.