പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

പാലത്തായി പീഢനം ചില കെട്ട് കഥകൾ

കേരളം ഏറെ ചർച്ച ചെയ്ത പാലത്തായി പീഡനം വീണ്ടുമൊരു ഹൈക്കോടതി വിധിയിൽ എത്തിയിരിക്കുകയാണ്. പീഢനത്തിനിരയായ പെൺകുട്ടിയുടെ ഉമ്മ നൽകിയ ഹരജി പരിഗണിച്ച് നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

ഇതിനകം ലോക്കൽ പോലീസും , ഐ ജി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിക്കുകയും റിപ്പോർട്ട് സർക്കാരിന് നൽകുകയും ചെയ്തതാണ്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമുണ്ടായി .
ലോക്കൽ പോലീസിൻ്റെ അന്വേഷണത്തിൽ അതൃപ്തി കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് . ഐ ജി ശ്രീജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം .
അതിലും അതൃപ്തി രേഖപ്പെടുത്തിയാണ് ജമാഅത്തെ ഇസ്ലാമിയുടേയും, എ
സ് ഡി പി ഐ യുടെ മുൻ കൈയ്യിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്ന് വന്നത്.നിഷ് കുകളായ കേരളത്തിലെ ചില സാംസ്കാരിക – സ്ത്രീ പ്രവർത്തകർ അതിനോടൊപ്പം ചേരുന്ന കാഴ്ചയും നാം കണ്ടു.
ജമാഅത്തെ ഇസ്ലാമിയുടേയും, എസ് ഡി പി ഐ യുടെയും ചില ഒളി അജണ്ട ഇതിലൂടെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് പാലത്തായിയിൽ രൂപം കൊണ്ട ആക്ഷൻ കമ്മിറ്റി പലവട്ടം പറയുകയുണ്ടായി.

പാലത്തായിലെ പരമ്പരാഗത സമ്പന്ന കുടുംബമായകോയ്യോത്തി തറവാട്ട കാരുടേതാണ് സ്കൂൾ കോൺഗ്രസിനോട് എല്ലാ കാലത്തു കൂറുപുലർത്തിയവരാണ് കുടുംബത്തിലെ ഭൂരിഭാഗം പേരും.
എന്നാൽ സി പി എം നോടപ്പം ചേർന്ന് നിൽക്കുന്നവരുമുണ്ട് സി പി എം പാനൂർ ലോക്കൽ സിക്രട്ടറി ബിജു കുടുംബത്തിൽ പെട്ട ആളാണ്.
അദ്ദേഹമാണ് ആക്ഷൻ കമ്മിറ്റിയുടെ കൺവീനർ പ്രാദേശിക മുസ്ലീം ലീഗ് നേതാവ് അഷറഫ് ചെയർമാനും .ആക്ഷൻ കമ്മിറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായ് ആവശ്യപ്പെടുന്നതിൻ്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നതും നാട്ടുകാരുടെ നേതൃത്വത്തൽ രൂീകരിച്ച ഇതേ ആക്‌ഷൻ കമ്മിറ്റിയാണ് .

വീണ്ടും അന്വേഷണ സംഘത്തെ മാറ്റണമെന്ന് പറയുന്നതിൽ ആക്ഷൻ കമ്മിറ്റിക്ക് ബന്ധമില്ലന്ന് കമ്മിറ്റി അറിയിച്ചിട്ടുമുണ്ട്. കുട്ടിയുടെ കുടുംബത്തിൽ സ്വാധീനമുള്ള ജമാഅത്തെ ഇസ്ലാമിയുടേയും, എ സ് ഡി പി ഐ യുടെയും പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. യഥാർത്ഥ പ്രതിയെ രക്ഷിക്കാനുള്ള ശ്രമവും ഇതിൻ്റെ പിന്നിലുണ്ട് .
ഏതായാലും അന്വേഷണം തുടങ്ങുന്നതിന് മുന്നേ ജമാഅത്തെ ഇസ്ലാമിയും, എസ് ഡി പി ഐ യും വരാനിരിക്കുന്ന അന്വേഷണ സംഘ ത്തിൻ്റെ റിപ്പോർട്ട് എന്തായാലും അംഗീകരിക്കാൻ തയ്യാറാവണമെന്നാണ് പാലത്തായിക്കാർ പറയുന്നത്

രാമദാസ് കതിരൂർ

This post has already been read 1382 times!

Comments are closed.