പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശം തയ്യാർ അങ്കാലപ്പിലായി രാഷ്ടീയ പാർട്ടികൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകള്‍ ഒഴിവാക്കണം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

This post has already been read 3184 times!

Comments are closed.