ബ്രേക്കിംഗ് ന്യൂസ്

എസ് എൻ ട്രസ്റ്റിൽ പോര് മുറുകി

 

എസ് സുവർണ്ണ കുമാറിനെതിരെ ആരോപണവുമായി വെള്ളാപള്ളി പക്ഷക്കാർ
നെടുമം ജയകുമാർ പുതിയ എസ് എൻ ട്രസ്റ്റ് മെമ്പർ
സുവർണ്ണകുമാർ പുറത്തായി

എസ് എൻ ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശ വിഭാഗം എകപക്ഷീയ വിജയം നേടി എതിർ പക്ഷത്തുള്ള പ്രമുഖരെ കൂടെ നിർത്തിയായിരുന്നു വെള്ളാപള്ളിയുടെ തന്ത്രം. എതിർ പക്ഷത്തെ പ്രമുഖനായിരുന്ന നെടുമം ജയകുമാറിനെ ട്രസ്റ്റ് ബോർഡ് മെമ്പറാക്കിയതിൽ സുവർണ്ണ കുമാർ വിഭാഗം ആരോപണവുമായി രംഗത്ത് വന്നതിന് ശേഷം ജയകുമാർ വിഭാഗം സുവർണ കുമാറിൻ്റെ കഴിഞ്ഞ കാല ചെയ്തികൾ തുറന്ന് കാട്ടി രംഗത്ത് വന്നു .
ശ്രീനാരായണ യൂത്ത് മൂവ്മെൻറ് മുതൽ തുടങ്ങി ഈഴവ മഹാജനസഭ, ദേശീയ പിന്നോക്ക സമുദായ യൂണിയൻ, എസ്ആർപി, പിഡിപി, സെക്യുലർ നാഷണൽ ദ്രാവിഡ പാർട്ടി, ശ്രീനാരായണ മതം, പുണ്യ ശ്രീ ശാശ്വതികാനന്ദ ട്രസ്റ്റ് സീനിയർ സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി , എസ്എൻഡിപി ഏകോപനസമിതി, അങ്ങനെ എണ്ണിയാൽ തീരാത്ത സംഘടനകൾ ഉണ്ടാക്കിയിട്ട് താങ്കൾ എന്നെ പോലെ കുറച്ചുപേരെ കൊണ്ടുനടന്നു പറ്റിക്കുക അല്ലായിരുന്നോ?

ഏതെങ്കിലും ഒരു സംഘടന താങ്കൾ നേരായ വഴിയിൽ നയിച്ചിട്ടുണ്ടോ ? താങ്കളുടെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി അല്ലാതെയും പത്രത്തിൽ പേര് വരാനും അല്ലാതെ കൂടെ നിൽക്കുന്നവർക്ക് വല്ല ഗുണം ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ? എ കെ ആൻറണിയെ കൊണ്ട് പെൻഷൻ ഉണ്ടാക്കി. മകൾക്ക് ജോലി ഉണ്ടാക്കി. എസ്എൻഡിപി യോഗം ജന സെക്രട്ടറിയെ കൊണ്ട് ആശുപത്രിയിൽ ജോലി ഉണ്ടാക്കി. പ്രവർത്തിയുടെ ഗുണം കൊണ്ട് അദ്ദേഹം ആറുമാസംകൊണ്ട് പിരിച്ചുവിടുകയും ചെയ്തു. ആർ ശങ്കർ പ്രതിമ സ്ഥാപിക്കുന്നതിനും എസ്എൻ ട്രസ്റ്റ് ഡയറക്ടറോട് മെമ്പർ ആവുന്നതിനു മുന്നിൽനിന്ന് ചുക്കാൻ പിടിച്ചപ്പോൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ലോകം കണ്ട മഹാൻ എന്ന് പറഞ്ഞ 4000 കോടി രൂപയുടെ വികസനം നടത്തിയെന്ന് ഞങ്ങളെ പറഞ്ഞ് പഠിപ്പിച്ച ആൾ അല്ലേ താങ്കൾ എസ്എൻഡിപി ഏകോപനസമിതിയുടെ പേരിൽ യോഗത്തിൽ അഴിമതി നടത്തിയ സുഭാഷ് വാസുവിനെയും കൂട്ടരേയും എസ്എൻഡിപി യോഗത്തിന് പുറത്താക്കണമെന്ന് യോഗ ഓഫീസിന് മുമ്പിൽ സമരം ജയിച്ചത് മറന്നോ?

ആർക്കോ ഒരു ട്രാൻസ്ഫറിന് വേണ്ടി മുഖ്യമന്ത്രിയോട് യോഗം ജന സെക്രട്ടറി ശുപാർശ ചെയ്തില്ലെന്ന് കാരണത്താൽ ലോകം കണ്ട അഴിമതിക്കാരൻ യോഗം ജനറൽസെക്രട്ടറി എന്ന് പറഞ്ഞ താങ്കളെ കുറിച്ച് എന്താണ് ഞങ്ങൾ പറയേണ്ടത്.? നെടുമം ജയകുമാറിനെയും മുതുകുളം ശശികുമാറിനെ യും എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് എടുത്തത് കൊണ്ടല്ലേ ഞങ്ങളെ പുറത്താക്കാൻ താങ്കൾ തീരുമാനിച്ചത്.? താങ്കളെ എസ്എൻ ട്രസ്റ്റ് സെക്രട്ടറിയോ അസിസ്റ്റൻറ് സെക്രട്ടറി ആക്കിയിരുന്നെങ്കിൽ താങ്കൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നില്ലേ കൂടെ നിൽക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ഒരു സഹായം ലഭിച്ചാൽ അത് താങ്കൾക്ക് സഹിക്കാനാവില്ലെന്ന് ഞങ്ങൾക്ക് ഇതോടെ മനസ്സിലായി.
.

This post has already been read 2841 times!

Comments are closed.