പൊതു വിവരം

ഇനി ബിജെപി സർക്കാറോ ?

രാജ്യത്ത് ഒറ്റക്ക് തന്നെ അധികാരത്തിലെത്തുന്നതിലേക്കുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ബിജെപി നടത്തുന്നത് . മുന്നണി ഭരണത്തിലെ നീക്കുപോക്കുകൾ ഇല്ലാതെ തങ്ങളുടെ നയയങ്ങളും ,ലക്ഷ്യങ്ങളും നടപ്പിലാക്കുവാൻ ഒറ്റക്ക് തന്നെ അധികാരത്തിൽ വരണമെന്ന ലക്ഷ്യത്തിലാണ് പുതിയ ശ്രമങ്ങൾ .
ഇതിന്റെ ഭാഗമായി ഉത്തരേന്ത്യക്കൊപ്പം ഭക്ഷിണേന്ത്യയിലും ശക്തി നേടേണ്ട പ്രവർത്തനങ്ങളാണ് പാർട്ടി തുടങ്ങിയിരിക്കുന്നത് .ഹരിയാനയിൽ ജെജെപിയുമായുള്ള സഖ്യ സർക്കാർ ആണെങ്കിലും പ്രധാന കക്ഷിയായി ബിജെപി മാറി കഴിഞ്ഞു .ബീഹാറിൽ വലിയ കക്ഷി സാധ്യത ബിജെപിക്കാണ്.അതോടെ നിതീഷ് അപ്രസക്തനാവും .ഭാവിയിൽ എൽജെപി ബിജെപിയാവും . പഞ്ചാബിൽ അകാലിദളിനൊപ്പം തുടങ്ങിയ ബിജെപിക്ക് ഒറ്റക്ക് നിൽക്കാനുള്ള പ്രാപ്തി നേടി .ബംഗാളിൽ മമതക്കൊപ്പം തുടങ്ങിയ അവർ മമതയുടെ പ്രധാന എതിരാളിയായി മാറിക്കഴിഞ്ഞു .ഒറീസയിലും അവസ്ഥ ഇതു തന്നെയാണ് .ഇനി ബി ജെഡി ,ബിജെപി മത്സരമായി അവിടെ .യു പിയിലാവട്ടെ ഖത്റ സംഭവത്തോടെ നഷ്ടപ്പെട്ട ദളിത് വോട്ടുകൾ തിരിച്ചുപിടിക്കുവാൻ മായാവതിയെ കൂടെ നിർത്തുവാൻ ശ്രമങ്ങൾ തുടങ്ങി .ദക്ഷിനേന്ത്യയിൽ വന്നാൽ കുമാരസ്വാമിയുടെ ജനതാദളിനൊപ്പം നിന്ന് കർണ്ണാടകയിൽ ആണ് അവർ തുടങ്ങിയത് .ഇപ്പോൾ സ്വന്തം ഭരണമായി മാറി .കുമാരസ്വാമി വൈകാതെ ബിജെപി നേതാവാകുന്ന കാഴ്ച കാണാം .ആന്ധ്ര ,തെലുങ്കാന ഇവിടങ്ങളിൽ ജഗനും ,റാവുവിനും കൂടെ ചേരാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ .ഭാവിയിൽ പ്രധാന ശക്തിയായി അവർ മാറുമെന്നതിൽ തർക്കമില്ല . പുറമെ ഒന്നിച്ചു നിൽക്കുകയും അകമെ പരസ്പരം പോരാടുകയും ചെയ്യുന്ന ഇപിഎസിനും ,ഒപിഎസിനും ഇടയിലൂടെ ബിജെപി തമിഴ് രാഷ്ട്രീയ നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്ന .ഭാവിയിൽ ഒപിഎസ് ടീം ദേശീയതക്കൊപ്പം നിൽക്കാനുള്ള സാധ്യത കാണാതെ പോകേണ്ട .കേരളത്തിൽ മുന്നോക്ക പാർട്ടി എന്ന കാഴ്ച ആയിരുന്നു ആദ്യ കാലങ്ങളിൽ ബിജെപിക്ക് .ബിഡിജെസിന്റെ വരവ് പ്രാധാന പിന്നോക്ക വിഭാഗമായ ഈഴവ /തിയ്യരെ ബിജെപിയിലേക്കടുപ്പിച്ചു .തുഷാർ പോയാലും ഇനി ബിജെപിക്ക് പ്രശ്നമില്ല . മഹാഭൂരിപക്ഷം അണികളും ബിജെപിക്കരായി മാറിക്കഴിഞ്ഞു .. ഒപ്പം ടോം വടക്കൻ ,കണ്ണന്താനം ,അബ്ദുള്ളക്കുട്ടി ഇവർ വഴി ന്യൂനപക്ഷ വോട്ടുകളും അവർ ലക്ഷ്യമിടുന്നു .
കൂടെ ചേർന്ന്, ചേർന്നവനിലൂടെ രാജാവാകുവാനുള്ള ബിജെപി തന്ത്രങ്ങളൾ വിജയം കാണുന്നു എന്നു തന്നെ പറയാം .ഒട്ടകത്തിന് സ്ഥലം കൊടുത്തതുപോലെയാണ് ബിജെപിക്കൊപ്പം ചേർന്ന പ്രാദേശിക പാർട്ടികളുടെ അവസ്ഥ ഇന്ന് .

This post has already been read 7281 times!

Comments are closed.