ബ്രേക്കിംഗ് ന്യൂസ്

സി പി ഐ യിൽ എന്താണ് സംഭവിക്കുന്നത്

കുറെ നാളുകളായി തികഞ്ഞ മൗനത്തിലാണ് കാനം സി പി ഐ യിലെ പോരാളി യെന്നായിരുന്നു കാനത്തെ കുറിച്ച് പുകഴ്പാട്ടുകാർ പറഞ്ഞ് കൊണ്ടിരു ന്നത്. അതേ കാനമാണ് തികഞ്ഞ മൗനം പാലിക്കുന്നത്. പാർട്ടിയിൽ കാനത്തിനെതിരെ വിമത ശബ്ദങ്ങൾ ഉയർന്ന് വന്ന് തുടങ്ങിയിട്ടുണ്ട്.

കാനം രാജന്ദ്രൻ സംസ്ഥാന സിക്രട്ടറിയായതിന് ശേഷം മുഖ്യധാരയിൽ നിന്ന് തള്ളപ്പെട്ട് പോയവരാണ് കെ ഇ ഇസ്മയിൽ, സി എൻ ചന്ദ്രൻ എന്നിവർ പ്രധാനപ്പെട്ട സംഘടനാ ഉത്തരവാദിത്വമോ സർക്കാറിൽ ചില പദവികളോ നൽകാതെ ബോധപൂർവം മാറ്റി നിർത്തുക തന്നെ ചെയ്തു സി ദിവാകരൻ നീണ്ട കാലങ്ങളായി പാർട്ടിയുമായി അകന്ന് കഴിയുകയാണ്.എം എൽ എ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവ്വഹിച്ച് മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽ ക്കുകയാണ്.

രണ്ട് വിഭാഗങ്ങളായാണ് പ്രവർത്തനം നീങ്ങുന്നത് അടുത്ത കാലത്തെ നേതാക്കളുടെ പ്രതികരണം നോക്കിയാലത് മനസിലാവും.പാർട്ടിക്ക് സംഘടനാ സ്വാധീനമുള്ള തൃശൂർ, കൊല്ലം ജില്ലകൾ കാനത്തെ പൂർണ്ണമായും കൈവിട്ട മട്ടാണ്

കാനം വിഭാഗം പ്രകാശ് ബാബു വിഭാഗം എന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നീങ്ങുന്നത് മന്ത്രിമാർ നാലു പേരും പ്രകാശ് ബാബുവിനോടൊപ്പം നിൽക്കുമ്പോൾ സത്യൻ മൊകേരി, കിസാൻ സഭാ നേതാവ് ഇ ചാമ്മുണ്ണി, കണ്ണർ ജില്ലാ സിക്രട്ടറി സന്തോഷ് കുമാർ, പാലക്കാട് ജില്ലാ സിക്രട്ടറി സുരേഷ് രാജ്, സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറും രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച സി. പി സുനീർ എന്നിവരിലേക്ക് കാനം വിഭാഗം ഒതുങ്ങി എ ഐ വൈ എഫ് നേതാവ് മഹേഷ് കക്കത്ത് മറുവിഭാഗത്തിലായത് യുവാക്കളിൽ പ്രകാശ് ബാബു വിഭാഗത്തിന് സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞേക്കും.

എ ഐ ടി യു സി നേതാവ് കെ.പി രാജേന്ദ്രൻ അടുത്ത പാർട്ടി സിക്രട്ടറി യാവുള്ള ശ്രമം തുടങ്ങിയതിനാൽ ഒരേ സമയം രണ്ട് വിഭാഗത്തെയും തൃപ്തിപ്പെടുത്തി പോവുകയാണ്. മുല്ലക്കര രത്നാകരൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബിനോയ് വിശ്വത്തിന് സ്വതന്ത്ര നിലപാട് തന്നെയാണ്

ഇടത് പക്ഷ സർക്കാർ ഭരിക്കുമ്പോൾ സി പി ഐ സർക്കാറിനകത്ത് പ്രതിപക്ഷത്തിൻ്റെ റോൾ എടുക്കുക പതിവാണ് പിണറായി സർക്കാർ അധികാര ത്തിൽ വന്നതിൻ്റെ തുടക്ക കാലത്ത് സർക്കാറിനെ തിരുത്തി മുന്നോട്ട് പോവുക എന്ന രാഷ്ട്രീയ ശൈലി കാനം സ്വീകരിച്ചിരുന്നു പെടുന്നനെ അത് നിലക്കുക നിമിഷ നേരം കൊണ്ട് പിണറായി ഭക്തനാവുകയും ചെയ്തു ഇത് സി പി ഐ യിൽ മാത്രമല്ല സി പി എം ലെ പിണറായി വിരുദ്ധരരിൽ പോലും മടുപ്പുളവാക്കി കാനത്തിൽ അവർ കണ്ട കമ്മ്യൂണിസ്റ്റിനെ മറന്ന് തുടങ്ങി സി പി ഐ യുടെ എക്കാലത്തെ മികച്ച സംസ്ഥാന സിക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പനെ കാനത്തിൽ കാണാൻ ആഗ്രഹിച്ചവർക്ക് നിരാശയായിരുന്നു

കാനവും പിണറായിയും എ കെ ജി സെൻ്ററിൽ വെച്ച് നടത്തിയ ഒരു കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ മന മാറ്റം അത് കൊണ്ട് തന്നെ അതിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രകാശ് ബാബു വിഭാഗം

1964ലെ പിളർപ്പിന് ശേഷം സി പി എം പല ഗ്രൂപ്പുകളായി പിളർന്ന് പോയെങ്കിലും പിളർപ്പെന്ന അപവാദം സി പി ഐ നേരിടേണ്ടി വന്നിട്ടില്ല ഇപ്പോഴത്തെ സംഭവങ്ങൾ പിളർപ്പോളം വരില്ലെങ്കിലും വലിയ തോതിലുള്ള സംഘടനാ പ്രതിസന്ധി സി പി ഐ യിൽ സൃഷ്ടിക്കും

This post has already been read 1567 times!

Comments are closed.