ജനകീയ ഹോട്ടലിൽ ഊൺ വില കൂട്ടി
കോവിഡ് കാലത്ത് സർക്കാർ ആരംഭിച്ച ജനകീയ അടുക്കളയുടെ ചുവട് പിടിച്ച് നടപ്പിലാക്കിയ ജനകീയ ഹോട്ടലിൽ യാതൊരു വിധ അറിയിപ്പും ഇല്ലാതെ കേരള പിറവി ദിനം മുതൽ അഞ്ച് രൂപ കൂട്ടി ഇരുപത്തിയഞ്ച് രൂപയാക്കി നേരത്തേ ഇരുപത് രൂപയെന്നായിരുന്നു സർക്കാർ നിശ്ചയിച്ച വില യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെ വില വർധിപ്പിച്ചതിൽ സംസ്ഥാനത്തെ പല ഹോട്ടലുകളിലും നേരിയ വാക് തർക്കത്തിന് കാരണമായി .
ആയിരം ഹോട്ടലുകൾ തുടങ്ങാനാണ് സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നത് കുടുംബശ്രീയുടെ ഉത്തരവാദിത്തത്തിലാണ് ഹോട്ടലിൻ്റെ പ്രവർത്തനം എന്ന് പറയുന്നുവെങ്കിലും പലയിടത്തും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് നടത്തുന്നത് സ്വകാര്യ വ്യക്തികൾ നടത്തുന്ന കേറ്ററിംഗ് യൂണിറ്റിന് പോലും ചിലയിടങ്ങളിൽ കുടുംബശ്രീയുടെ അറിവോടെ നടത്തിപ്പ് നൽകിയിട്ടുണ്ട്.
ഇതിനകം 722 ഹോട്ടലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് 97 ഹോട്ടലുകൾ 98 എണ്ണം തുടങ്ങാനാണ് നിശ്ചിയിച്ചത് ഏറ്റവും കുറവ് വയനാട് 20 എണ്ണം
സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു ജനകീയ ഹോട്ടലുകൾ എങ്കിലും മുന്നറിയിപ്പ് ഇല്ലാതെ വില വർദ്ധി പ്പിച്ചതിൽ ജനങ്ങളിൽ പ്രതിഷേധവുമുണ്ട്
newsdesk
dhravidan.com
This post has already been read 5525 times!
Comments are closed.