
തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും .
ഗെയ്ലിന്റെ പഞ്ചാബ് ,
വരുണിന്റെ കൊൽക്കത്ത,
സിറാജിന്റെ ബാംഗ്ളൂർ,
തിരിച്ചറിവിന്റെ
ഹൈദരാബാദ്,
തിരിച്ചറിയാത്ത ചെന്നൈ ..
ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ഐപിൽ കാഴ്ചകൾ .
എല്ലാം കഴിഞ്ഞു എന്നു പറഞ്ഞ ഇടത്തിൽ നിന്നാണ് ഗെയിലിനൊപ്പം പഞ്ചാബിൽ തുടങ്ങുന്നത് .മികച്ച തുടക്കം കിട്ടിയിട്ടും ജയിക്കാതെ പോയിരുന്ന ടീം രണ്ടാം റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു .ഗെയ്ൽ,പുരാൻ എന്നീ ഫിനിഷർമാർ റെഡിയായി .സമിക്കൊപ്പം സെയ്നി നന്നായി ബൗൾ ചെയ്തു തുടങ്ങി .ബിഷ്ണോയി ,അശ്വിൻ എന്നീ സ്പിന്നർമാരുടെ ലെഗ് ബ്രേക്കുകൾ മികവിലേക്ക് എത്തുന്നു .കൊൽക്കത്തയും ഇതേ അവസ്ഥയിലാണ് നരേൻ, റാണ ,മാവി ,ബൻറ്റോൺ തുടങ്ങിയവരെല്ലാം സെറ്റായി തുടങ്ങിയത് ടീമിനെ വിജയങ്ങളിലേക്ക് എത്തിക്കുന്നു .
താരത്തിളക്കമില്ലാതെയാണ് ഹൈദരാബാദിന്റെ കളി.യോർക്കർ നടരാജൻ തന്നെയാണിപ്പോൾ താരം .പാണ്ഡെ T20 ബാറ്റിംഗ് ശൈലിയിലേക്ക് എത്തിയാൽ ടീമിന് കുറെക്കൂടി ഗുണപ്രദമാകും .അവസ്ഥകൾ തിരിച്ചറിഞ്ഞ് കളിക്കുന്നവരാണവർ .രാജസ്ഥാനെതിരെയുള്ള കളി തന്നെ ഉദാഹരണം .പിച്ചിനെ അറിഞ്ഞാണവർ കളിച്ച് ജയിച്ചത് .മുന്നേറിക്കളിച്ച ഡൽഹിയിപ്പോൾ പിന്നിലേക്കാണ് .ധവാനൊപ്പം നിന്ന് ബാറ്റ് ചെയ്യാൻ മറ്റുള്ളവർക്ക് കഴിയാതെ പോകുന്നു .ബൗളിംഗിലും ,ഫീൽഡിഗിലും ഇത്തിരി അലസത വന്നിരിക്കുന്നു .അതിന്റെ ഫലമോ തോൽവികളാണ് .രാജസ്ഥാനെയും ഒപ്പം ചേർക്കാം .മികച്ച രീതിയിൽ തുടങ്ങി രണ്ടാം റൗണ്ട് കാണാനെ പോകാനാണ് അവരുടെ വിധിയെന്ന് തോന്നുന്നു .ക്യാപ്റ്റൻ പരാജയമാണ് .ബാറ്റിംഗും പരാജയപ്പെടുന്നു .സ്റ്റോക്ക് ,സ്മിത്ത് ,സൻജു ഇവർ കൃത്യമായി ബോൾ കണക്ട് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് .പഞ്ചാബിനെതിരെ സൂപ്പർ ഓവറുകളിൽ അപ്രതീക്ഷിത തോൽവി സമ്മതിച്ചെങ്കിലും ചെന്നൈയെ ആധികാരികമായി തോൽപ്പിച്ച് മുംബൈ അജയ്യത തിരിച്ചുപിടിച്ചു .ഔട്ട് സ്വിംഗറുകൾ എറിഞ്ഞ് ‘ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കി ഇൻസ്വിംഗറിലൂടെ വിക്കറ്റെടുക്കുന്ന ബോൾട്ടിന്റെയും ,ബുംറയും തന്ത്രം മികച്ചതായി .രോഹിതില്ലെങ്കിലും ജയിക്കാൻ കഴിയുന്ന മുംബൈയായി അവർ .കോഹ്ലിയില്ലെങ്കിലും ബാംഗ്ളൂർ ജയിക്കും .ഡിവില്ലേഴ്സ് ,പടിക്കൽ ,സിറാജിന്റെ സ്വിംഗ് ബൗളിംഗ് ,ച ഹലിന്റെ തിരിയുന്ന പന്തുകൾ ഇതു മതി അവരുടെ ജയത്തിന് .ചെന്നൈ – ഒന്നും പറയാനില്ല .പ്രായത്തിന്റെ ബുദ്ധിമുട്ട് നല്ലോണം ഉണ്ട് .കളി പഠിക്കാൻ ,തിരച്ചറിയാൻ ഇനിയും ശ്രമിക്കാത്ത ടീം .സാം കരന്റെ മുംബൈക്കെതിരായ ബാറ്റിംഗ് മാത്രം ഓർമ്മിക്കും ഇത്തവണ ചെന്നൈയിൽ നിന്ന് .
ധോണി ,ഉത്തപ്പ ,ജഡേജ ,പിയൂഷ് ചൗള നല്ലൊരു വിശ്രമ കാലം ആശംസിക്കുന്നു .
This post has already been read 2501 times!


Comments are closed.