
പെണ്ണ്
======
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത
തനിത്തങ്കമാണവൾ പെണ്ണ്..,
അന്തരാത്മാവിൽ
കടലാഴത്തോളം സ്നേഹത്തിൻ
======
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത
തനിത്തങ്കമാണവൾ പെണ്ണ്..,
അന്തരാത്മാവിൽ
കടലാഴത്തോളം സ്നേഹത്തിൻ
കണങ്ങൾ നിറച്ചവൾ പെണ്ണ്..,
അഗ്നിപരീക്ഷയാം പാതയിലൂടെ
അഗ്നിപരീക്ഷയാം പാതയിലൂടെ
കാതങ്ങൾ ഏറെതാണ്ടിയവൾ പെണ്ണ്.,
അവൾ അമ്മയാകാം, പെങ്ങളാകാം,
മകളാവാം, ഭാര്യയാകാം……
കരിപുരണ്ടലോകത്തവളെ
തളച്ചിടാതെ.,
ഉയിർത്തെഴുന്നേൽക്കാൻ
അവൾക്ക് ചിറകുകൾ നൽകീടുക..,
പാരതന്ത്ര്യത്തിൻ ചങ്ങലകൾ
കരിപുരണ്ടലോകത്തവളെ
തളച്ചിടാതെ.,
ഉയിർത്തെഴുന്നേൽക്കാൻ
അവൾക്ക് ചിറകുകൾ നൽകീടുക..,
പാരതന്ത്ര്യത്തിൻ ചങ്ങലകൾ
പൊട്ടിച്ചെറിഞ്ഞ് അവൾ നാളെയുടെ
പ്രതീക്ഷയായി മാറിടട്ടെ….
✒️
ജിൻസി.കെ.പി
പ്രതീക്ഷയായി മാറിടട്ടെ….
✒️
ജിൻസി.കെ.പി
This post has already been read 2191 times!


Comments are closed.