
കർത്താവിൻ്റെ കുമ്പസാര കൂട്ടിൽ കള്ള പണവും വീഞ്ഞും
ബിലീവേഴ്സ് ചര്ച്ച് തിരുവല്ലയിലെ
സഭ ആസ്ഥാനത്ത് നിന്ന് 52 ലക്ഷം
രൂപ പിടികൂടി
പണം കിട്ടിയത് കാറിന്റെ ഡിക്കിയിൽ നിന്ന്
തിരുവല്ല: ബിലീവേഴ്സ് ചര്ച്ചിന്റെ സ്ഥാപനങ്ങളില് നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയില് കണക്കില്പ്പെടാത്ത അമ്പത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്നുമാണ് പണം പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഈസ്റ്റേണ് സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
സഭയുടെ ഉടമസ്ഥതയിലുള്ള കോളജുകള് സ്കൂളുകള് ട്രസ്റ്റുകളുടെ ഓഫീസ്, കെ.പി. യോഹന്നാന്റെ വീട്, ആശുപത്രി എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില് നിന്നുമാണ് 57 ലക്ഷം രൂപ പിടികൂടിയത്. വ്യത്യസ്ത സ്ഥാപനങ്ങളില് നിന്നായി നിരവധി രേഖകളും പിടികൂടി
This post has already been read 1934 times!


Comments are closed.