എഡിറ്റോറിയൽ

എഡിറ്റോറിയൽ

 

ബീഹാറിന് ശേഷം ഇടത് പാർട്ടികൾ പാഠമാക്കേണ്ടത്

ബീഹാർ തിരഞ്ഞെടുപ്പ് വിധി രാജ്യവ്യാപക ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യമാണിന്ന്.

രാജ്യത്തെ ദേശീയ മാധ്യമങ്ങളിൽ സർവ്വേ റിപ്പോർട്ടുകളിൽ സൂചന നൽകിയത് പോലെ തന്നെ ഇടത് കക്ഷികൾ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരിക്കുന്നു. ആകെ മത്സരിച്ച 29 സീറ്റുകളിൽ 16 സീറ്റുകളിൽ വിജയിക്കുകയും 6 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തും അതിൽ മൂന്നിടങ്ങളിൽ 500 ൽ താഴെ വോട്ടുകളുടെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ.

ഇടത് പക്ഷകക്ഷികളുടെ ഈ വിജയം വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് ചർച്ചയാവുന്നത് .ബംഗാളിൽ കോൺ ഗ്രസിന് പിന്തുണ കൊടുക്കാനുള്ള സി പി എം തീരുമാനത്തെ സി പി ഐ (എം എൽ ) വളരെ രൂക്ഷമായി തന്നെ ഇതിനകം തള്ളികളയുകയുണ്ടായി

അഖിലേന്ത്യ തലത്തിൽ അഞ്ച് പാർട്ടികളാണ് ഇടത് ഫ്ലാറ്റി ഫോമിലുള്ളത്
CPI(ML) CPM, CPl, RSP, ഫോർവേഡ് ബ്ലോക്ക് ചില പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഇവർ യോജിച്ച് പോകുന്നു .

ബംഗാളിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ത്രിണമൂൽ കോൺഗ്രസ്സിൻ്റെ കൂടെ നിൽക്കലാണ് BJP യെ പ്രതിരോധിക്കാൻ സഹായകമാവുക എന്നതാണ് CPM ഒഴിച്ചുള്ള ഇടത് പാർട്ടികളുടെ നിലപാട്. പക്ഷേ CPM ഏക പക്ഷീയ മായി കോൺഗ്രസ്സിന് പിന്തുണ കൊട്ടക്കുന്ന സാഹര്യത്തെ മറ്റ് ഇടത് പാർട്ടികൾ ചോദ്യം ചെയ്യുന്നുണ്ട്.

ബീഹാറിൽ കോൺ ഗ്രസ്സിൻ്റെ പ്രകടനം വളരെ മോശമാവുകയും മഹാ സഖ്യത്തിൻ്റെ മുന്നേറ്റത്തിന് തന്നെ വിഘാതമാവുക കൂടി ചെയ്തു സീറ്റ് വിഭജന സമയത്ത് കാണിച്ച വാശിയൊന്നും തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിലൊതുങ്ങിയെന്നത് കോൺഗ്രസ്സിൻ്റെ ഇന്നത്തെ അവസ്ഥ വരച്ച് കാട്ടപ്പെട്ടു

ബംഗാളിലും സമാനമായ സാഹചര്യം തന്നെയാണ് ഉള്ളത് കോൺഗ്രസ് അനുദിനം ക്ഷയിക്കുന്നു അവരോടപ്പം യോജിച്ച് നിൽക്കാനാണ് CPM പറയുന്നത് പക്ഷേ മറ്റ് ഇടത് പാർട്ടികൾ മമ്മതയോപ്പം നിൽക്കുകയും ബി ജെ പിയുടെ വരവിനെ തടയണം എന്ന നിലപാടിൽ തന്നെയാണിപ്പോഴും.

കേരളത്തിൽ ബംഗാളി നോടപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ്. പക്ഷേ അഖിലേന്ത്യാ തലത്തിലുള്ള ഇടത് പക്ഷത്തിൻ്റെ ഘടനാ പരമായ സ്വഭാവമല്ല കേരളത്തിലെ ഇടത് പക്ഷത്തിന് .CPM, CPI എന്നീ പാർട്ടികൾ ഒഴിച്ചുള്ള ഇത് കക്ഷികളൊന്നും കേരളത്തിലെ ഇടത് സഖ്യത്തിലില്ല RSP യും ഫോർവേഡ് ബ്ലോക്കും പുറത്താണ് .CPI(ML) ലിബറേഷൻ കേരളത്തിൽ വലിയ ശക്തിയുമല്ല .എം എൽ പ്രസ്ഥാനങ്ങൾ ഒന്നും കേരളത്തിൽ രാഷ്ട്രീയ സ്വാധീനചെലുത്താൻ ഉതുകുന്നവരല്ല. പക്ഷേ ജവഹർ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഐസയുടെ പ്രവർത്തകരായിട്ടുള്ള നിരവധി പേർ കേരളത്തിലുണ്ട് വരും നാളുകളിൽ CPI(ML) ലിബറേഷൻ്റെ പ്രവർത്തനം ശക്തി പ്പെട്ട് കൂടാം എന്നുമില്ല

അങ്ങനെ സംഭവിച്ചാൽ അത് ഏറെയും ബാധിക്കുക CPM നെ തന്നെയായിരിക്കും. ആ പാർട്ടിയിലെ വലിയൊരു വിഭാഗം ജനങ്ങൾ രാഷ്ടീയമായും, സംഘടനാപരമായും അസ്വസ്തരാണ് . നിലപാട് കൊണ്ട് ശരിമയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെ അവർ സ്വാഗതം ചെയ്യുക തന്നെ ചെയ്യും.

കേരളത്തിലെ ഇടത് പക്ഷം എന്നത് വലത് പക്ഷത്തിൻ്റെ കൂടാരമാണ്. കൊച്ച് മാണി മുതൽ കടന്നപ്പള്ളി വരെ അതിനകത്തുണ്ട്. വെറും പാർലിമെൻ്ററി രാഷ്ട്രീയത്തിനപ്പുറം അവർക്ക് ഇടപെടാൻ സാധ്യമാവുന്നില്ല. ബീഹാറിലേത് പോലെ കുടിയേറ്റ തൊഴിലാളികളുടെ ഇടയിൽ, ആദിവാസികളുടെ ഇടയിൽ, മധ്യവർഗ്ഗ യുവജനങ്ങളുടെ ഇടയിൽ ഒന്നും രാഷ്ട്രീയ ഇടപെടൽ നടത്താൻ കഴിയാത്തെ പ്രത്യാശാസ്ത്രപരമായി ശോഷിക്കുകയും. അധികാര രാഷ്ടീയത്തിൻ്റെ പണ കൊടുപ്പിൽ വീർത്ത് വരികയും ചെയ്യുന്നുണ്ട്. കേരളത്തിലെ CPM സിക്രട്ടറിയുടെ മകൻ മയക്ക് മരുന്ന് കേസിലും, കള്ള പണം വെളുപ്പിക്കൽ കേസിലും ജയിലിൽ കഴിയുന്നത് അഖിലേന്ത്യാ തലത്തിലടക്കം ഇടത് പക്ഷം പ്രതിരോധത്തിലായി

കേരളത്തിലെ ഇടത് ഐക്യം കൃത്യമായ തലത്തിൽ ഉയർന്ന് വരാതിരിക്കുന്നതിനു് തടസ്സമായി നിൽക്കുന്നത് CPM തന്നെയാണ് ഒരു ഇടത് പാർട്ടിയുടെ നേതാവിനെ പരസമായി പരനാറി എന്ന പ്രയോഗം നടത്തിയത് രാഷ്ട്രീയമായി അഖിലേന്ത്യാ തലത്തിലടക്കം തിരിച്ചടിയായി. കേരളത്തിൽ മറ്റ് ഇടത് പാർട്ടികളുടെ സ്പെയ്സ് നഷ്ടപ്പെടുത്തുന്നതും CPM തന്നെയാണെന്ന പരാതി എല്ലാ കാലത്തും ഉയർന്ന് വന്നിട്ടുണ്ട്

ബീഹാർ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷം ഉയർന് പുതിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വരാൻ തയ്യാറായാൽ ചെങ്കോട്ടയിൽ ചെങ്കൊടിയൊന്നു പാറിക്കാൻ കഴിയില്ലെങ്കിലും മങ്ങി തുടങ്ങിയ ചുവപ്പ് നിറം ഒന്ന് കളർ മുക്കിയെടുക്കാനെങ്കിലും സാധിക്കും.

രാമദാസ് കതിരൂർ

This post has already been read 3725 times!

Comments are closed.