പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

ഐസക്കിൻ്റെ വിധി എഴുതി വെച്ചു

clever text
thomas issac

രഹസ്യ സ്വഭാവമുള്ള സി എ ജി റിപ്പോർട്ട് ധനമന്ത്രി തോമസ്റ്റ് ഐസക്ക് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സ്പീക്കർ ശ്രീരാമകൃഷ്ണൻ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോട് കൂടി തോമസ് ഐസക്കിൻ്റെ കാര്യം ഏകദേശം തീരുമാനമായി

ഒമ്പതംഗ എത്തിക്സ് കമ്മിറ്റിയിൽ ആറ് പേർ എൽ ഡി എഫ് കാരാണ് മൂന്ന് പേർ യു ഡി എഫും

ആറ് എൽ ഡി എഫ് അംഗങ്ങളിൽ ആരു തന്നെ ഐസക്കിൻ്റെ നടപടിയെ ന്യായീകരിക്കുന്നവരല്ല കമ്മിറ്റി ചെയർമാൻ വി എസ് പക്ഷക്കാരനായിരുന്ന എ.പ്രദീപ് കുമാർ ആയിരുന്നുവെങ്കിലും ഇപ്പോൾ ഔദോദിക പക്ഷത്തിൻ്റെ ശക്തനായ വക്താവാണ് ഘടകകക്ഷി പ്രതിനിധികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പിണക്കാൻ തയ്യാറാവില്ല

വി ഡി സതീശൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നിരിക്കേ യു ഡി എഫ് അംഗങ്ങൾ ആരും ഐസക്കിനൊപ്പം നിൽക്കില്ല

എത്തിക്സ് കമ്മിറ്റി ഐസക്കിനെതിരെ നിലപാട് എടുക്കാൻ തന്നെയായിരിക്കും തീരുമാനിക്കുക അത്തരമൊരു വിധി സി പി എം നേതൃത്വം എൽ ഡി എഫ് അംഗങ്ങൾക്ക് നൽകിയേക്കും അതനനുശരിച്ച് കമ്മിറ്റി വിധി പറഞ്ഞാൽ തോമസ് ഐസക്ക് മന്ത്രിസഭയിൽ മാറി നിന്ന് ഇരട്ട ഡോക്ടറേറ്റ് എടുക്കാൻ കയറ് പിരിയെ കുറിച്ച് പ്രബന്ധം തയ്യാറാക്കാൻ പോയേക്കും

എത്തിക്സ് കമ്മിറ്റി അംഗങ്ങൾ

എൽ ഡി എഫ്

ചെയർമാൻ
എ.പ്രദീപ് കുമാർ

വി.കെ.സി.മമ്മദ് കോയ

ജോൺ ഫെർണാണ്ടസ്

ഡി.കെ.മുരളി

ഇ.ടി. ടൈസൺ

ജോർജ്ജ് എം തോമസ്സ്

യു.ഡി.എഫ്

വി .എസ്. ശിവകുമാർ

മോൻസ് ജോസഫ്

അനൂപ് ജേക്കബ്

This post has already been read 3619 times!

Comments are closed.