പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

തലശ്ശേരി കേരളത്തിലെ ആദ്യത്തെ കോവിഡ് മുക്ത നഗരസഭ

തലശ്ശേരി കേരളത്തിലെ ആദ്യത്തെ കോവിഡ് മുക്ത നഗരസഭ

തലശ്ശേരി കേരളത്തിലെ ആദ്യത്തെ കോവിഡ് മുക്ത നഗരസഭയെന്ന് തോന്നിക്കുന്ന ചിത്രം നഗരസഭ പുറത്ത് വിട്ടു

നിലവിലെ നഗരസഭയുടെ കാലാവധി തീരഅവസാന ഘട്ടത്തിലാണ് കൗൺസിൽ മെമ്പർമാരുടെ ഒന്നാകെയുള്ള ഇഴയടുപ്പമുള്ള ചിത്രം പുറത്ത് വിട്ട് കൊണ്ട് തങ്ങൾ കോവിഡ് മുക്തരാണെന്നും നാട്ടുകാർ അതായത് “വോട്ട് കുത്തികൾ ” സാമൂഹ്യ അകലം പാലിച്ച് ജീവിച്ച് കൊള്ളണം.മാസ്ക് മൂക്കിന് താഴെ വീണുപോയാൽ കുത്തിപ്പിടിച്ച് പണം മേടിക്കാൻ ഏമാൻമാർ ഒളിഞ്ഞിരിപ്പുണ്ടെന്നും ഓർത്ത് കൊള്ളണമെന്നും ഉണർത്തുന്നത്.

എന്തൊരു ബഹളമായിരുന്നു അഞ്ച് മണിക്ക് ശേഷം കട തുറന്നാൽ പിഴ, മത്സ്യ മാർക്കറ്റിൽ 6 അടി ദൂരെ നിന്ന് മീൻ എറിഞ്ഞ് കൊടുക്കണം ക്രിക്കറ്റ് കളി അറിയുന്നവർക്ക് മത്സ്യം കൈയ്യിൽ കിട്ടും അല്ലാത്തവർക്ക് നിലത്ത് നിന്ന് വാരിയെടുക്കാം.. ഇങ്ങനെ അനവധി തിട്ടൂരങ്ങൾ അടിച്ചേൽ പ്പിച്ചപ്പോഴും ജനങ്ങൾ അനുസരിച്ചും എന്തിനെന്നാൽ ഒരു മഹാമാരിക്കാലത്ത് സ്വയം സന്ദേശകനാവുക എന്ന നന്മ മനസ് മറ്റുള്ളവർക്ക് പകരാൻ. പക്ഷേ.. അധികാരികളോ തങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്ന് വെല്ലുവിളിച്ച് ഇളിച്ച് കാട്ടിയ ചിരിയുമായി ഫോട്ടോയ്ക്ക്  പോസ് ചെയ്ത് നാട്ടുകാർക്കിട്ട് കൊടുത്ത അവരുടെ മനസിനെ സമ്മതിക്കണം

മാസ്ക് വലിച്ചെറിഞ്ഞ അമേരിക്കൻ മുൻ പ്രസിഡണ്ട് ട്രംപിന് ശേഷം തലശ്ശേരി നഗരസഭാ കൗൺസിലർമാർ കോവിഡ് വെറും പൊള്ളയാണെന്ന സത്യം കൂടിയാണ് പറയാതെ പറഞ്ഞത്

This post has already been read 7461 times!

Comments are closed.