ബ്രേക്കിംഗ് ന്യൂസ്

പുതിയ എഐസിസി പ്രസിഡന്റ് മലയാളിയോ?

.clever text!

നയിക്കാൻ ആളില്ലാത്ത കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളിയായ കെ.സി വേണുഗോപാൽ എത്തുമെന്ന് സൂചന .രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനും ,വിനീതനമായ കെ സി യെ പ്രിസിഡന്റ് സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാൾ എന്ന പേരു നേടാം. ഒപ്പം തന്റെ നിയന്ത്രണത്തിലും പാർട്ടി നിൽക്കുകയും ചെയ്യും .ഇതാണ് രാഹുലിന്റെ പുതിയ നീക്കത്തിനു പിന്നിൽ . സോണിയയും ,രാഹുലും ,പ്രിയങ്കയും ഒന്നും മുന്നിൽ വന്നിട്ടും കോൺഗ്രസിന് രക്ഷയായിട്ടില്ല .

യു.പിയിലും, ബീഹാറിലും സ്ഥിതി അതി ദയനീയമാണ് .മദ്ധ്യപ്രദേശിലും ,പഞ്ചാബിലും ,രാജസ്ഥാനിലും അവസ്ഥ മോശമാണ് .ദക്ഷിണേന്ത്യയിൽ കർണ്ണാടകയിൽ മാത്രമാണ് പ്രതീക്ഷ .കേരളത്തിലെ കാര്യം ഉറപ്പില്ല . മിക്ക നേതാക്കളും പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു, മറ്റുള്ളവർ അസ്വസ്ഥരാണ് .നേതൃത്വത്തിനെതിരെ പാർട്ടിയിൽ നിന്നുതന്നെ എതിർപ്പുകൾ ശക്തമാവുന്നു .ആത്ത്യന്തികമായി ഇതെല്ലാം നമ്പർ 10 കുടുംബത്തിനെതിരാണ് എന്നതാണ് യാഥാർത്ഥ്യം .ഇത് തിരിച്ചറിഞ്ഞാണ് രാഹുലിന്റെ നീക്കം .കേന്ദ്ര ഭരണം തിരികെ പിടിക്കണമെങ്കിൽ പാർട്ടിയിൽ മാറ്റങ്ങൾ അത്യവശ്യമാണെന്ന് രാഹുലിനറിയാം .ഭരണമില്ലാതെ അധിക കാലം മുന്നോട്ട് പോകാനും കഴിയില്ല .അത് കോൺഗ്രസിന്റെ തകർച്ചക്ക് വഴിവെക്കും . ഇതെല്ലാം മറികടക്കാനുള്ള അവസാന ശ്രമമാണ് കെ സി യുടെ പ്രസിഡന്റ് സ്ഥാനം .ചേറ്റൂർ ശങ്കരൻ നായർക്ക് ശേഷം ഒരു മലയാളി കോൺഗ്രസ് പ്രസിഡന്റാവുന്നതിൽ നമുക്ക് സന്തോഷിക്കാം .

This post has already been read 1874 times!

Comments are closed.