ബ്രേക്കിംഗ് ന്യൂസ്

കേരളതീരം ആശങ്കയിൽ ബുറെവി ദുരന്തം വിതക്കുമോ?

clever text
burevi

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം ഇന്ത്യൻ തീരത്ത് എത്തും അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി വഴി കേരള തീരത്ത് നാളെ പുലർച്ചയോടെ എത്തി ചേരും

മത്സ്യതൊഴിലാളികൾക്കും, തീരദേശ വാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കടൽ തീരങ്ങളിൽ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജനറൽ സിക്രട്ടറി വി.ഡി മജീന്ദ്രൻ്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആരംഭിച്ചു വിഴിഞ്ഞം മുതൽ കൊച്ചി വരെയുള്ള അപകട സാധ്യതാ മേഖലകളിൽ ആളുകളെ മാറ്റിപാർപ്പിച്ച് തുടങ്ങി കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഒരുക്കിയ താൽക്കാലിക ഷെട്ടറുകളിലേക്കാണ് ഫെഡറേഷൻ ആളുകളെ മാറ്റുന്നതെന്ന് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം എൻ ഗിരി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ നിർദ്ദേശം പൂർണ്ണമായും പാലിക്കണമെന്ന് അവർ പറഞ്ഞു

This post has already been read 1504 times!

Comments are closed.