പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

വൻമരങ്ങൾ വീഴുന്നു ; ജയരാജൻ വലിയൊരു ആൽമരമാവുന്നു .

jayarajan
jayarajan

വൻമരങ്ങൾ വീഴുന്നു ; ജയരാജൻ വലിയൊരു ആൽമരമാവുന്നു .

കോടിയേരിക്കു പിന്നാലെ പിണറായിയും വീഴാൻ തുടങ്ങുന്നതോടെ കണ്ണൂർ രാഷ്ട്രീയത്തിൽ പി .ജയരാജൻ അജയ്യനാവുന്നു . സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പിണറായിക്ക് വലിയ കുരുക്ക് ഉണ്ടാക്കുമെന്നാണ് വെപ്പ് .ഇത്രയും കാലം പിടിച്ചു നിന്നെങ്കിലും ഇനി കാര്യങ്ങൾ തന്റെ വഴിക്ക് പോകില്ലെന്ന ബോധ്യത്തിലാണ് പിണറായി .പാർട്ടിയെയും ,അണികളെയും വിശിഷ്യാ കണ്ണൂർ സഖാക്കളെ ബോധ്യപ്പെടുത്തുക എന്നത് ബാലികേറാമല യായി മാറുന്നു .പിന്നെയുള്ള വമ്പൻ ഇ പി ജയരാജന്റെ നേരെയും കുരുക്കുകൾ മുറുകുണ്ട് .അതോടെ പിണറായി -കോടിയേരി – ഇ പി ത്രിമൂർത്തികൾ കണ്ണൂരിൽ അപ്രസക്തരാവും .ഗോവിന്ദനും ,എം.വി ജയരാജനും പാർട്ടിക്കാരിൽ സ്വാധീനക്കുറവ് നല്ലോണം ഉണ്ട് . ത്രിതല തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ പ്രശ്നങ്ങൾ കണ്ണൂരിൽ വ്യാപകമാണ് .വാർഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും ജില്ലാ നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത അവസ്ഥയാണ് മിക്കയിടത്തും .ഇവിടെയാണ് പി. ജയരാജൻ വ്യത്യസ്തനാവുന്നത് .അണികളിലും ,പ്രവർത്തകരിലും ഇന്നും അദ്ദേഹം ആവേശവും ,പ്രതീക്ഷയുമാണ് .താഴെ തട്ടിലെ പ്രവർത്തകരോട് വരെ സൗഹാർദ്ദത്തിലുള്ള നേതാവാണ് ജയരാജൻ .ഒപ്പം പാർട്ടി മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതവും .ഈ സ്വാധീനം ജയരാജൻ തരംഗമായി കണ്ണൂരിൽ മാറിയതാണ് അദ്ദേഹത്തെ ഒതുക്കുവാൻ പ്രധാന കാരണവും .ഉറപ്പില്ലാത്ത വടകര സീറ്റ് നൽകി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി .തോൽവിയോടെ പ്രവർത്തിക്കുവാൻ ഇടമില്ലാത്ത അവസ്ഥയിലും ആക്കി .ജയരാജൻ തങ്ങൾക്കു മേലെ വരുമോ എന്ന ആശങ്ക വലിയ നേതാക്കൾക്കുണ്ടായത് ഈ ഒരുക്കലിന് ആക്കം കൂട്ടി .
ഇപ്പോൾ വലിയ മരങ്ങൾ വീണു തുടങ്ങുമ്പോൾ ജയരാജൻ കണ്ണൂരിലെ പാർട്ടിക്ക് തണലും ,ശുദ്ധവായുവും നൽകുന്ന വലിയ ഒരു ആൽമരമാവുന്നു .ജയരാജന്റെ തണലിലേ ഇനി കണ്ണൂരിൽ പാർട്ടിക്കു നിൽക്കാനാവൂ എന്നതാണ് യഥാർത്ഥ്യം .

 

രാമദാസ് കതിരൂർ

This post has already been read 1825 times!

Comments are closed.