ജ്യോതിഷം

07.12.2020 തിങ്കൾ മുതൽ 13.12.2020 ഞായർ വരെ .

astrology
Prabhaseena

07.12.2020 തിങ്കൾ മുതൽ 13.12.2020 ഞായർ വരെ .

മേടക്കൂറ്
(അശ്വതി,ഭരണി, ‘ കാര്‍ത്തിക1/4)
പരീക്ഷാ ജയം, ധനഭാഗ്യം, പുതിയ പദ്ധതികൾ ഉടൻ വേണ്ട.
പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക. ജോലി കിട്ടും. വിദേശ ഗുണം .

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ഋണമോചനം, സ്വപ്ന പദ്ധതികൾ വിജയിക്കും.
യാത്രകളില്‍ അപ്രതീക്ഷിത വൈഷമ്യങ്ങള്‍ വരാം. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. ജോലിയിൽ മാറ്റം.

മിഥുനക്കൂറ്
(മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
വിവാഹതടസ്സം, ധനലാഭം, ജാമ്യം, മധ്യസ്ഥത, പരസഹായം ഇവ ഗുണകരമല്ല.
ആഗ്രഹ സാഫല്യത്തിന്റെ ദിവസമാണ്. ഉദ്യോഗം, കച്ചവടം ഇവ വിജയത്തില്‍ എത്തും. അംഗീകാരം, അഭിനന്ദനം എന്നിവയും പ്രതീക്ഷിക്കാം.

കര്‍ക്കിടകക്കൂറ്
(പുണര്‍തം 1/4, പൂയം,ആയില്യം)
കുടുംബ കലഹത്തിനു വഴിയൊരുക്കരുത്. കർമ്മ വിജയം, യാത്രാ ഗുണം .ദാമ്പത്യസുഖം .
പ്രവര്‍ത്തനങ്ങളില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം,ഉത്രം 1/4)
ധന ഇടപാടിൽ ജാഗ്രത, വീട് പണി ഗുണം . ഭൂമി ലാഭം. കർമ്മ പ്രശ്നം. വാക്കിൽ നിയന്ത്രണം.
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം മുതലായവ കരുതണം. പ്രധാന ഉത്തര വാദിത്വങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

കന്നിക്കൂറ്
(ഉത്രം3/4,അത്തം, ചിത്തിര1/2)
ജോലി ലഭിക്കും. കച്ചവട വിജയം, സ്വപ്ന സാക്ഷാത്ക്കാരം, വിദേശ ഗുണം . മംഗല്യ ഭാഗ്യം . സന്താന ഗുണം .
ധന ഇടപാടിൽ അകാരണ തടസ്സങ്ങള്‍ എന്നിവ വരാവുന്നതാണ് . മാതൃ കാര്യങ്ങളില്‍ നല്ലതുപോലെ ജാഗ്രത പുലര്‍ത്തണം.

തുലാക്കൂറ്
(ചിത്തിര1/2,ചോതി,വിശാഖം3/4)
തർക്കങ്ങൾ പാടില്ല. ധനനഷ്ട സാധ്യത. അന്യദേശവാസം.
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. സന്തോഷ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്.

വൃശ്ചികക്കൂറ്
(വിശാഖം1/4, അനിഴം,തൃക്കേട്ട)
കർമ്മ പുഷ്ടി, വാഹനലാഭം, രോഗശാന്തി, വിട്ടുവീഴ്ച സ്വഭാവം ഗുണകരം. ഗൃഹശാന്തി കുറയും.
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്.

ധനുക്കൂറ്
(മൂലം,പൂരാടം,ഉത്രാടം 1/4)
ധന നേട്ടം. ദാമ്പത്യസുഖം .
സർക്കാർ സഹായം.
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ധനപുഷ്ടി, കച്ചവടത്തിൽഅനുകൂല
സാഹചര്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

മകരക്കൂറ്
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
അന്യദേശവാസം, തൊഴിലിൽ സ്ഥാനചലനം, ധന ഇടപാടിൽ ജാഗ്രത,
അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. കലഹ സാധ്യത കരുതണം. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യസനിക്കാന്‍ ഇടയുണ്ട്.

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ദാമ്പത്യസുഖം, ഭൂമി ലാഭം, ലോൺ, ചിട്ടി ഇവ ലഭിക്കും. ലോട്ടറി ഭാഗ്യം .
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ഇഷ്ട ജനസഹായം. ജോലിയിൽ മാറ്റം. ഉന്നത സൗഹൃദം . വീട് പുതുക്കും,
സാമ്പത്തികമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.

ശിവ പഞ്ചാക്ഷര സ്തോത്രം –

വസിഷ്ഠ കുംഭോത്ഭവ ഗൗതമാദി

മുനീന്ദ്ര ദേവാർച്ചിത ശേഖരായ

ചന്ദ്രാർക്കവൈശ്വാനര ലോചനായ

തസ്മൈ ശികാരായ നമശ്ശിവായ

 

വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ തുടങ്ങിയ മുനി പുംഗവന്മാ രാലും ദേവഗണങ്ങളാലും ആരാധിക്കപ്പെടുന്നവനും ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നിവ മൂന്നു നേത്രങ്ങളായിട്ടുള്ളവനും വകാരരൂപനുമായ സദാശിവനു നമസ്കാരം.

ജ്യോതിഷി പ്രഭാസീന C. P.
ഹരിശ്രീ
പി ഒ :മമ്പറം
വഴി. പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256,989511 2028
Email ID: prabhaseenacp@gmail.com

This post has already been read 1280 times!

Comments are closed.