ആരോഗ്യം പൊതു വിവരം

കാന്‍സര്‍ ഒരു വ്യാധിയല്ല; ഒരു വ്യാപാരമാണ്…

കാന്‍സര്‍ ഒരു വ്യാധിയല്ല; ഒരു വ്യാപാരമാണ്!
“Cancer is not a disease; it is a business”
കാന്‍സറിനു കാരണം ബാക്ടീരിയയോ വൈറസോ വിഷാംശമോ അല്ല. ആഹാരത്തില്‍ Vitamin B17 എന്ന ജീവകത്തിന്‍റെ അസാന്നിധ്യമാണ് (കാന്‍സറെന്നു പ്രചരിപ്പിക്കപ്പെടുന്ന) രോഗാവസ്ഥയുടെ യഥാര്‍ത്ഥ കാരണം.

ശരീരത്തില്‍ ഒരു മുഴ, ഒരു പഴുപ്പ്, ഒരു വേദന.. ഇങ്ങനെ വല്ലതും വന്നാലുടന്‍ നമ്മള്‍ ആശുപത്രിയില്‍ പോവും. ചെക്കപ്പുകള്‍ നടത്തും. ഡോക്ടര്‍മാര്‍ പറയുന്ന നിഗമനങ്ങളെല്ലാം വിശ്വസിക്കും. അവര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സകള്‍ സ്വീകരിച്ചു തുടങ്ങും. അതിനിടെ ഏതൊക്കെയോ വമ്പന്‍ ലാബുകളിലേക്ക് നമ്മുടെ ശരീര ഭാഗങ്ങളുടെ ബയോപ്സി അയച്ചു കഴിഞ്ഞിരിക്കും. അങ്ങിനെ നിങ്ങളുടെ മുഴ കാന്‍സറാണെന്നവര്‍ വിധിയ്ക്കും. ഉടന്‍ കീമോതെറാപ്പി തുടങ്ങാനവര്‍ കല്‍പ്പിയ്ക്കും. അതോടെ നിങ്ങളൊരു കാന്‍സര്‍ രോഗിയായി മാറും.

എന്നാല്‍; മുഴയും പഴുപ്പും വേദനയും കൊണ്ട് നിങ്ങളെങ്ങോട്ടും പോയില്ലെങ്കിലോ! ഒന്നും സംഭവിക്കില്ല. മഞ്ഞള്‍, ഇഞ്ചി, ജീരകം, ഉലുവ, വിഷം തളിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി നിങ്ങളുടെ അടുക്കളയിലെ ഭക്ഷ്യ പദാര്‍ഥങ്ങള്‍ ആവശ്യം പോലെ കഴിച്ചാല്‍… ആഹാര ശീലങ്ങളില്‍ അല്‍പ്പസ്വല്‍പ്പം ചില മാറ്റങ്ങള്‍ വരുത്തിയാല്‍… ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ നിങ്ങളുടെ മുഴയെ, പഴുപ്പിനെ, വേദനയെ ശരീരം സ്വമേധയാ പുറം തള്ളും. അത് ശരീരത്തിന്റെ സ്വഭാവമാണ്. അങ്ങനെ ഒരു സ്വഭാവം ശരീരത്തിനില്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ ലോകത്തെ മരണനിരക്ക് ജനന നിരക്കിനേക്കാള്‍ നൂറുമടങ്ങ്‌ കൂടുതലായിരുന്നേനെ.

അങ്ങനെ ഒരു സ്വഭാവം ശരീരത്തിനില്ലായിരുന്നെങ്കില്‍ ചികിത്സയെന്നും പറഞ്ഞു നമ്മുടെ ശരീരങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രക്കാര്‍ കുത്തി നിറച്ചു തരുന്ന കെമിക്കല്‍ കോമ്പൌണ്ടുകളെ ഏതാനും ആഴ്ചകള്‍ പോലും അതിജീവിക്കാന്‍ നമ്മുടെ ശരീരങ്ങള്‍ക്ക് കഴിയില്ലായിരുന്നു.

അത്യന്താധുനിക ആതുരസേവന സംവിധാനങ്ങളും മുടിനാരിഴ കീറി പരിശോധിക്കാനും നൂറായിരം വിധം സ്കാനിങ്ങുകളും ചെക്കപ്പുകളും നടത്താനും സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ വികസിച്ചു കഴിഞ്ഞ ഇക്കാലത്ത്, രോഗികളുടെ എണ്ണം ഇതൊന്നുമില്ലാതിരുന്ന കാലത്തേക്കാള്‍ ആയിരം മടങ്ങ്‌ കൂടുതലാണെന്ന വസ്തുതയൊന്നു മാത്രം മതി മേല്‍പ്പറഞ്ഞതത്രയും ശരിയാണെന്ന് മനസ്സിലാക്കാന്‍.

ഏതാനും കീമോതെറാപ്പികള്‍ കഴിയുമ്പോള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ നിങ്ങളുടെ രോഗം ഒരു മാറാവൃണം, അഥവാ സോ കാള്‍ഡ് ‘കാന്‍സര്‍’ ആയി മാറുന്നത്. നിസ്സാരമായ രോഗകാരണങ്ങളെ പോലും ചെറുക്കാന്‍ കഴിയാത്ത വിധം നിങ്ങളുടെ ശരീരം ദുര്‍ബലമായിത്തീരുന്നത് അപ്പോഴാണ്‌.

എന്നാല്‍; ചികിത്സിച്ച് ചികിത്സിച്ച്.. ഇനിയും ചികിത്സയേറ്റുവാങ്ങാന്‍ കെല്‍പില്ലെന്നു വിധിയെഴുതി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്ന് പടിയടച്ച് പിണ്ഡം വെയ്ക്കുന്ന അവസ്ഥയിലും, അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ അതിവേഗം പൂര്‍വ്വസ്തിഥി പ്രാപിക്കാന്‍ മാത്രം കരുത്തുറ്റതാണ് മനുഷ്യശരീരം.

ഇക്കാലത്ത് മറ്റെന്തിനെക്കാളും സുരക്ഷിതം സ്വയംചികിത്സ തന്നെയാണ്. അസുഖങ്ങള്‍ പിടിപെടുമ്പോള്‍ മുന്‍പിന്‍ നോക്കാതെ ആശുപത്രിവാണിഭക്കാരുടെ കാല്‍ക്കല്‍ നമ്മള്‍ കൊണ്ടുപോയ് അടിയറ വെയ്ക്കുന്ന നമ്മുടെ ശരീരത്തില്‍ ആരൊക്കെയാണ്.. എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നതെന്ന് ആര്‍ക്കുമൊരു തിട്ടവുമില്ലാത്ത കാലഘട്ടമാണിത്. എണ്ണമറ്റ ആനുകാലിക ആതുരസേവന-ദുരന്ത വാര്‍ത്തകള്‍ അക്കാര്യം തെളിയിക്കുന്നുണ്ട്.

കോടാനുകോടികള്‍ ചിലവിട്ടു സ്ഥാപിച്ച ആശുപത്രിബിസിനസും, ലക്ഷോപലക്ഷങ്ങള്‍ നല്‍കി നേടിയ ഭിഷഗ്വരബിരുദങ്ങളും വിറ്റ് കാശാക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍, സ്വയംചികിത്സ വലിയ പാതകമാണെന്നും ക്രിമിനല്‍കുറ്റമാണെന്നും, മഞ്ഞളും ഇഞ്ചിയും ഉലുവയും പോലുള്ള അടുക്കള-വ്യഞ്ചനങ്ങള്‍ അമിതമായാല്‍, അവര് കുറിച്ചുതരുന്ന കെമിക്കലുകളെക്കാള്‍ മാരകമാണെന്നുമൊക്കെ രോഗികളെ പറഞ്ഞു പഠിപ്പിക്കുന്നതില്‍ അത്ഭുതമേതുമില്ല.

ഷുഗറും പ്രഷറും കൊളസ്ട്രോളും തൈറോയിഡും മറ്റനേകം നൂതന വഞ്ചനാ സങ്കേതങ്ങളും പോലെ തന്നെ  വെറുമൊരു വാണിജ്യ വഞ്ചനാസങ്കേതം മാത്രമാണ് ‘കാന്‍സറെ’ന്ന് പാശ്ചാത്യര്‍ തന്നെ വെളിപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത്തരം വെളിപ്പെടുത്തലുകള്‍ വെളിച്ചം കാണാതിരിക്കാന്‍ ലോകോത്തര മരുന്ന് ലോബികള്‍ക്ക് പിണിയാള്‍പണി ചെയ്യുന്നത് മറ്റാരുമല്ല.. ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങള്‍ തന്നെയാണ്.

ആഹാരത്തില്‍ വൈറ്റമിന്‍ ബി17 എന്ന ജീവകത്തിന്‍റെ അസാന്നിധ്യം നികത്തിയാല്‍ സുഖപ്പെടുന്ന വെറുമൊരു സാധാരണ രോഗാവസ്ഥയെയാണ് മരുന്ന് വ്യവസായ കുത്തകകള്‍ ‘കാന്‍സര്‍’ എന്ന മഹാവ്യാധിയായി ചിത്രീകരിച്ച് ലോക ജനതയെ ചൂഷണം ചെയ്യുന്നതെന്ന് തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്ന

WORLD WITHOUT CANCER, The Story of Vitamin B17

എന്ന G. EDWARD GRIFFIN ന്‍റെ വിഖ്യാതമായൊരു പുസ്തകമുണ്ട്; 1974 ഡിസംബറില്‍ ആദ്യ പ്രിന്‍റ് പുറത്തിറങ്ങിയ ഈ പുസ്തകം ലോക ഭാഷകളിലേക്ക് തര്‍ജിമ ചെയ്യാനുള്ള ശ്രമങ്ങളെല്ലാം ഇക്കാലമത്രയും വിഫലമാക്കപ്പെട്ടു പോന്നു എന്നത് വെറും യാദൃശ്ചികതയല്ല.

*കാൻസർ മാത്രല്ല
ഷുഗറും കോളേസ്‌ട്രോളും ഇങ്ങനെയാണ് കേട്ടോ*