നല്ല സിനിമ ബ്രേക്കിംഗ് ന്യൂസ്

ലോകത്തിലെ മുഴുവൻ അമ്മമാർക്കും വേണ്ടി ഈ മാതൃ ദിനം നമുക്ക് ‘ഒടുവിൽ ആ നേരത്തിലൂടെ ‘ സമർപ്പിക്കാം..

shortfilm

ഇന്ന് ലോക മാതൃദിനം ഒരു വ്യക്തിക്ക് ജീവിതത്തിൽ യഥാർത്ഥ സ്നേഹം ആദ്യമായി ലഭിക്കുന്നത് അമ്മയിൽ നിന്നുമാണ്. പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച് ലോകത്തിലെ അമൃതായ അമ്മിഞ്ഞിപ്പാൽ നൽകി വളർത്തുന്ന അമ്മ . മക്കളുടെ മലമൂത്രാദികളാൽ അഭിഷേകം ചെയ്യപ്പെടുമ്പോഴും പരിഭവ ലേശമില്ലാതെ അവരുടെ കൊഞ്ചലിലും കുറുമ്പിലും ആനന്ദം കണ്ടെത്തുന്ന ദേവത. മക്കൾ അസുഖ ബാധിതരാകുന്ന രാത്രികളിൽ വേവലാതിയോടെ ഉറക്കമിളച്ചു ശുശ്രൂഷിക്കുന്ന സ്നേഹ നിധി. കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി കാവലിരിക്കുന്ന മാലാഖ. എന്നാൽ തൻ കാര്യം നോക്കാൻ പ്രാപ്തരാകുമ്പോൾ പല മക്കളും തിരിച്ചു നൽകുന്നതെന്താണ് ? പെരുവഴിയിലും അമ്പല നടയിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരുടെ കഥകൾ നിരന്തരമായി നാം കേൾക്കാറുണ്ടല്ലോ. പുതിയ തലമുറക്ക് മൂല്യങ്ങൾ പകർന്നു നൽകേണ്ടത് നമ്മുടെ വീടുകളിൽ നിന്നുമാണ് അത് കണ്ടും കേട്ടും അവർക്ക് വളരാൻ കഴിയണം. കളങ്കമില്ലാത്ത സ്നേഹം പകർന്നു നൽകുന്ന ലോകത്തിലെ മുഴുവൻ അമ്മമാർക്കും വേണ്ടി ഈ മാതൃ ദിനം നമുക്ക് ‘ഒടുവിൽ ആ നേരത്തിലൂടെ ‘ സമർപ്പിക്കാം.🙏🏻🙏🏻🌹🌹

മാതൃ ദിനത്തിൽ എല്ലാ അമ്മമാർക്കും സമർപ്പിച്ചുകൊണ്ട് ടീം തലശ്ശേരി ഒരുക്കിയ ഹ്രിസ്വ ചിത്രം എല്ലാവരും കാണുക എല്ലാവരിലേക്കും എത്തിക്കുക

This post has already been read 1286 times!

Comments are closed.