ആരോഗ്യം

വഴുതനക്ക് ഭംഗി മാത്രമല്ല ഹൃദയരോഗത്തിനുള്ള മരുന്നുമാണ്

 

വഴുതനക്ക് ഭംഗി മാത്രമല്ല ഹൃദയരോഗത്തിനുള്ള
മരുന്നുമാണ്

ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് വഴുതന. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണിത്.  ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു. സ്ഥിരമായി വഴുതന കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.

എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങള്‍ എല്ലുകള്‍ക്ക് ശക്തി നല്‍കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വഴുതനയില്‍ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വഴുതനയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കലോറിയും കുറവാണ്. ഇതൊക്കെ കൊണ്ടുതന്നെ വഴുതന ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.

This post has already been read 5311 times!

Comments are closed.