പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനു ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ രാമദാസ് കതിരൂർ പൊന്നാടയണിയിച്ച് ആദരിക്കുന്നു
ക്ഷേത്ര ശിൽപ്പിയെ ആദരിച്ചു
അഴീക്കോട്: പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനും ,ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ ജന്മനാട്ടിൽ ആദരിച്ചു
വൻ കുളത്ത് വയൽ തറവാട്ട് വീട്ടിനടുത്ത് വിശ്വകർമ്മ ഐക്യവേദിയും, ചാലാട് വിശ്വകർമ്മ ഗായത്രി മഠവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കെ.കെ.ചന്ദ്രൻ ഉപഹാരം നൽകി .രാമദാസ് കതിരൂർ പൊന്നാട അണിയിച്ചു
പവിത്രൻ കുരിക്കളോട്ട് അദ്ധ്യക്ഷനായി ചാലാട് വിശ്വകർമ്മ ഗായത്രി മഠം മഠാധിപൻ രമേശൻ ആചാരി അനുഗ്രഹ പ്രഭാഷണം നടത്തി .
ആർട്ടിസ്റ്റ് ശശികല, പഞ്ചായത്ത് അംഗം സി .ജസ്ന, വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ, ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
This post has already been read 1329 times!
Comments are closed.