പ്രഭാസും ദില്‍ജിത് ദോസഞ്ചും കത്തിക്കയറുന്നു: കല്‍ക്കിയുടെ സോങ്ങ് പ്രോമോ പുറത്ത്
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’യുടെ സോങ്ങ് പ്രോമോ വീഡിയോ പുറത്ത് വിട്ടു. പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചാണ് ഈ ഗാനം ആലപിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. വെറും 21 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന പ്രൊമോ വീഡിയോ സരിഗമയുടെ തെലുങ്ക് യൂട്യൂബ് ചാനലിൽ മാത്രം അരമണിക്കൂറിനുള്ളിൽ കാണ്ടിരിക്കുന്നത് ഒരു മില്യൺ കാഴ്ച്ചക്കാരിലധികമാണ്. സന്തോഷ് ഒരുക്കിയ ഈ പഞ്ചാബി ഗാനത്തിന്‍റെ പൂര്‍ണ്ണ രൂപം ഉടന്‍ പുറത്തിറക്കും.
ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.
ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.
https://www.youtube.com/watch?v=fAtGiMmb1Ik&list=PLD8J0-dKvBidUYlnyqaCfkGHji8xiT4Bn&index=2
This post has already been read 449 times!