സഹകരണം; വികസനം ;പുതിയ കേരളം – സി.എൻ വിജയകൃഷ്ണൻ
കേരളത്തിന്റെ ഭാവി വികസന സാദ്ധ്യതകൾ രൂപപ്പെടുന്നത് സഹകരണ മേഖലയിലൂടെയായിരിക്കുമെന്ന് പ്രമുഖ സഹകാരിയും എംവിആർ ക്യാൻസർ സെന്റർ ,ലാഡർ എന്നിവയുടെ ചെയർമാനുമായ സി. എൻ .വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു .ബാങ്കിംഗ് മേഖലക്കപ്പുറം പുതിയ വികസന സാദ്ധ്യതകളിലേക്ക് സഹകരണ രംഗം വഴിമാറി തുടങ്ങണം .ടൂറിസം – കാർഷിക രംഗത്ത് ഏറെ സാദ്ധ്യതകൾ ഉണ്ട് .ഒട്ടേറെ പുതിയ തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിച്ചെടുക്കുവാൻ നമുക്ക് സാധിക്കും .മുന്നോട്ട് ചിന്തിക്കുകയും ,പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വികസനം ജനപക്ഷത്തെത്തുന്നത് .നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ശക്തമായ സഹകരണ രംഗം വഴി മാത്രമെ കേരളത്തിന് വലിയ പുരോഗതി നേടുവാൻ കഴിയുകയുള്ളൂ .അവിടെയാണ് പുതിയ സാധ്യതകൾ ഉള്ളത് . ജോലി ലഭ്യത എന്നതിൽ നിന്ന് മാറി മാൻ മേക്കിംഗ് എന്ന കാഴ്ചപ്പാടിലേക്ക് വിദ്യാഭ്യാസം മാറണം .അത് പുതിയ തലമുറയുടെ ഗുണാത്മകമായ മാറ്റത്തിനും ,പരിവർത്തനത്തിനും സഹായകമാകുമെന്നാണ് വിജയകൃഷ്ണന്റെ പക്ഷം .
പാലക്കാട് ജില്ലയിലെ നെന്മാറ നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായി മത്സര രംഗത്ത് സജീവമാണ് സിഎംപി സംസ്ഥാന സെക്രട്ടറി കൂടിയായ വിജയകൃഷ്ണൻ .വയനാട്ടിൽ നിർമ്മാണം നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണ മേഖലയിലെ പഞ്ച നക്ഷത്ര ഹോട്ടൽ സമുച്ചയം ,മുതലമടയിലെ ഓൾഡ് ഏജ് ഹോം പദ്ധതി തുടങ്ങിയവയുടെ തിരക്കുകൾക്കിടയിൽ നിന്നാണ് അദ്ദേഹം സ്ഥാനാർത്ഥിയായി മാറുന്നത് . സംസ്ഥാന രാഷ്ട്രീയത്തിലെ അതികായകൻ എംവി രാഘവൻ അവസാനം മത്സരിച്ച മണ്ഡലമാണ് നെന്മാറ .അതുകൊണ്ട് തന്നെയാണ് എംവിആറിന്റെ ദീപ്ത സ്മരണകൾ ഉള്ള ഇവിടേക്ക് എംവിആറിന്റെ പ്രിയപ്പെട്ട വിജയകൃഷ്ണൻ എത്തിയത് .
മാനവികവും ,മാനുഷികവും ആയ മൂല്യങ്ങളെ ചേർത്തുപിടിച്ച് വികസന രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്ന വിജയകൃഷ്ണൻ അറിയുകയും ,അറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു നേതാവാണ് .
നെന്മാറയെ അറിഞ്ഞ് തന്നെയാണ് അദ്ദേഹം എത്തിയിരിക്കുന്നത് .വീടുകളുള്ള നെന്മാറ തന്നെയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് ഉറപ്പിച്ചു പറയുന്നു .എല്ലാവർക്കും വീടുകൾ ലഭ്യമാക്കും .നെന്മാറക്കാരുടെ ആവേശമായ നെന്മാറ – വല്ലങ്ങി വേലയെ മികവുറ്റതാക്കുക ഒപ്പം അതിനോടനുബന്ധിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര കാർഷിക പ്രദർശനം ഒരുക്കുക, നെല്ലിയാമ്പതിയിലു ൾപ്പെടെയുള്ള ടൂറിസം സാദ്ധ്യതകൾ വികസിപ്പിക്കുകയും ,പ്രയോജനപ്പെടുത്തുകയും ചെയ്യുക ,
പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ ഒരു പാത യാഥാർത്ഥ്യമാക്കുക തുടങ്ങിയ അദ്ദേഹം നെന്മാറക്ക് ഉറപ്പു നൽകുന്നു .
കാർഷിക മേഖലയായ നെന്മാറയിൽ നെല്ല് ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങൾ യഥാസമയത്ത് സംഭരിക്കുവാൻ സർക്കാറിനൊപ്പം സഹകരണ മേഖലെക്കൂടി സജ്ജമാക്കൽ ,സീതാർകുണ്ട് വെള്ളച്ചാട്ടത്തിലെതുൾപ്പെടെയുള്ള ജല ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള പദ്ധതികൾ ,ഡാമുകളുടെ നവീകരണം ,കൃഷിയെ നവീകരിക്കുന്നതിനും ,ലാഭകരമാകുന്നതിനും ഉള്ള പദ്ധതികൾ എന്നിവ നെന്മാറയിലെ കർഷകർക്കൊപ്പം ചേർന്ന് നിന്ന് സാധ്യമാക്കുവാൻ നെന്മാറക്കാരനായി ഇനി താനുണ്ടാകുമെന്നും വിജയകൃഷ്ണൻ പറയുന്നു .
സഹകണ മേഖലക്ക് ഇനിയും ഏറെ വികസന കാര്യങ്ങൾ ചെയ്യുവാനുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാൾ ,
ശുഭാപ്തി വിശ്വാസത്തോടും കൃത്യതയാർന്ന കാഴ്ചപ്പാടോടും കൂടി ശക്തമായി മുന്നേറുന്ന ഒരാൾ ,
വിജയകൃഷ്ണൻ എന്ന കോ-ഓപ്പ് ലീഡർ ഉറപ്പിച്ചു പറയുന്നു താൻ നെന്മാറക്കൊപ്പവും നെന്മാറ തനിക്കൊപ്പവുമെന്ന് .
സിബിൻ ഹരിദാസ് .
This post has already been read 1160 times!
Comments are closed.