
പറഞ്ഞയക്കാൻ കെസി ,പോവില്ലെന്ന് ചെന്നിത്തല .
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ദിവസങ്ങളേറെയായിട്ടും കോൺഗ്രസ് പ്രതിപക്ഷ നേതാവാരെന്ന് പറയാൻ ഇനിയും കഴിയാതെ നട്ടം തിരിയുകയാണ് .ചെന്നിത്തലയുടെ നേതൃത്വം ശരിയായില്ലെന്നും അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റാനും കൊണ്ടു പിടിച്ച ശ്രമത്തിലാണ് ഒരു വിഭാഗം .തന്റെ ഗ്രൂപ്പിന്റെ ഭാഗമായി നിന്നവർ തന്നെയാണ് ഇതിന് പിന്നിലെന്ന യാഥാർത്യം അറിഞ്ഞ ചെന്നിത്തല അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് .ഒരവസരം കൂടി തനിക്ക് തരണമെന്നാണ് ചെന്നിത്തല പറയുന്നത് .കേരളം വിട്ടാൽ വീണ്ടും ഒരു തിരിച്ചുവരവ് അസാധ്യമെന്ന് അദ്ദേഹത്തിനറിയാം .മുഖ്യമന്ത്രി സ്വപ്നം പാടെ ഇല്ലാതാവുകയും ചെയ്യും .പ്രതിപക്ഷ നേതാവ് സ്ഥാനം വി.സി സതീശന് നൽകണമെന്ന വാദം ഐ ഗ്രൂപ്പിൽ ശക്തമാണ്. എ.പി അനിൽകുമാർ ,സണ്ണി ജോസഫ് , സജീവ് ജോസഫ് തുടങ്ങിയവരൊക്കെ ഈ ചിന്താഗതിക്കാരാണ് .ഒരു കാലത്ത് ചെന്നിത്തലയുടെ വിശ്വസ്തരായിരുന്നു ഇവർ
ഇപ്പോൾ കെ സി വേണുഗോപാലിനൊപ്പമാണ് .ആലപ്പുഴ ,തിരുവനന്തപുരം ,പാലക്കാട് ,കണ്ണൂർ ,മലപ്പുറം ,തൃശൂർ എന്നീ ജില്ല അദ്ധ്യക്ഷന്മാരും കെ സി ക്കൊപ്പമായി .(മലപ്പുറം അധ്യക്ഷൻ അകാലത്തിൽ മരണപ്പെട്ടു പോയി ) .ചെന്നിത്തല ക്കൊപ്പം നിന്ന വാഴക്കനും ,ശിവകുമാറിനും ഇത്തവണ സിയമസഭ കാണാനായില്ല .ശക്തി കുറഞ്ഞ ചെന്നിത്തലയെ കേരളത്തിൻ നിന്ന് മാറ്റി കേരളത്തിലേക്ക് വരാനാണ് കെസിയുടെ ശ്രമം .നിയമസഭ തോൽവിയോടെ ഡൽഹിയിലെ പിടി അയങ്ങതായി കെസിക്ക് നന്നായി അറിയാം .ഇനി കേരളം ആണ് നല്ലത് .അടുത്ത തവണ അധികാരം പിടിച്ച് മുഖ്യമന്ത്രി കസേര തന്നെയാണ് ലക്ഷ്യം .ഐ ഗ്രൂപ്പ് എംഎൽഎമാരിൽ ഭൂരിപക്ഷവും കൈവിട്ടങ്കിലും എ ഗ്രൂപ്പിന്റെ സഹായത്തോടെ കേരളത്തിൽ പിടിച്ചു നിൽക്കാനാണ് ചെന്നിത്തലുടെ തീവ്രശ്രമം .പ്രതിപക്ഷ നേതൃസ്ഥാനം തനിക്ക് ലഭിച്ചാൽ കെ പി സി സി അദ്ധ്യക്ഷ പദത്തിന് എ ഗ്രൂപ്പിന് ഒപ്പം നിൽക്കാമെന്നാണ് ചെന്നിത്തല പറയുന്നു .എന്തായാലും കോൺഗ്രസ്സിൽ ഗ്രൂപ്പും, ഗ്രൂപ്പിന്റെ ഗ്രൂപ്പും പടവെട്ടലും തകൃതിയായി തന്നെ തുടരുന്നു എന്നു സാരം .തോൽവി ഒന്നും പ്രശ്നമേ അല്ല
This post has already been read 3202 times!


Comments are closed.