കടക്ക് പുറത്ത് സി ബി ഐ യോട് കേരള സർക്കാർ മഹാരാഷ്ട്ര സർക്കാറിന് പിന്നാലെ കേരള സർക്കാറും സി ബി ഐ ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തിൻ്റെ വിവേചനാധികാര പ്രകാരമുള്ള ഈ തീരുമാനം എടുത്തത്.
സംസ്ഥാന സർക്കാറിൻ്റെ അനുമതിയില്ലാതെ സ്വന്തം നിലക്ക് കേസെടുക്കാനുള്ള അധികാരത്തിനാണ് സർക്കാർ തടയിട്ടത്.
ലൈഫ്മിഷൻ അഴിമതിയടക്കം സി ബി ഐ അന്വേഷണം ആരംഭിച്ചത് സർക്കാറിൻ്റെ അനുമതി ഇല്ലാതെയാണ്
പെരിയ കൂട്ടക്കൊല കേസിൽ സി ബി ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് വക്കീൽ ഫീസായി സർക്കാർ നൽകുന്നത് ഇത് .എറെ വിവാദങ്ങൾ ഉണ്ടാക്കിയ സംഭവമാണ്.
കേന്ദ്ര എജൻസികളുടെ അന്വേഷണം സർക്കാറി നെ ഏറെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പെടുന്നനെയുള്ള തീരുമാനം
ഇനി അറിയാനുള്ളത് സർക്കാറിൻ്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കോടതിയെ സമീപിക്കുമോ എന്നതാണ്
നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ല കാരണം കോടതി തീരുമാനം പ്രതി പക്ഷം ഭരണപക്ഷമായിട്ടുള്ള സംസ്ഥാനങ്ങളെ ബാധിച്ചേക്കാം
സംസ്ഥാന സർക്കാറിൻ്റെ തീരുമാനം ഏറെ ചർച്ച ചെയ്യപെiടുമെങ്കിലും തീരുമാനം സാധൂകരിക്കാൻ തന്നെയാണ് സാധ്യത
താൽക്കാലിക മുഖം മിനുക്കലാണ് പിണറായി വിജയൻ
ആഗ്രഹിക്കുന്നുവെങ്കിലും വലിയ തോതിലുള്ള പ്രതിരോധം ഇതിനായ് തീർക്കേണ്ടി വരും
This post has already been read 1491 times!
Comments are closed.