ബ്രേക്കിംഗ് ന്യൂസ്

വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ

dhravidan

വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ നല്‍കാന്‍ പദ്ധതി. ഡിജിറ്റല്‍ പഠനത്തിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നല്‍കുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.
ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ വായ്പ നല്‍കും. നാളെ മുതല്‍ ജൂലൈ 31 വരെ വായ്പ നല്‍കും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നല്‍കാം.

This post has already been read 3473 times!

Comments are closed.