Dear Sir,
Please find attached press note with regards to “Muthoot Microfin Limited Files DRHP with SEBI” for your kind consideration.
Also find attached English version for your reference.
Please find appended UNICODE Version.
മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒയ്ക്ക്
കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്ക് മൈക്രോ വായ്പകള്‍ ലഭ്യമാക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 1350 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
950 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2022 ഡിസംബര്‍ 31-ലെ മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോയുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ എന്‍ബിഎഫ്സി-എംഎഫ്ഐ ആണ് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് (ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം) കൂടാതെ മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ എന്‍ബിഎഫ്സി-എംഎഫ്ഐകളില്‍ മൂന്നാമത്തെ വലിയ സ്ഥാപനമാണ്. എംഎഫ്ഐ വിപണി വിഹിതത്തിന്‍റെ കാര്യത്തില്‍ കേരളത്തിലെ ഏറ്റവും വലുതും, 2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് ഏകദേശം 16 ശതമാനം വിപണി വിഹിതവുമായി തമിഴ്നാട്ടില്‍ പ്രധാന സാന്നിധ്യം ഉണ്ട് (ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം).
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
With Regards,
Sanil Augustine | Kochi
Adfactors PR| M: +91 8547619881