നല്ല സിനിമ

സിനിമാ വിശേഷം കമലഹാസന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

clever text!

സിനിമാ വിശേഷം

കമലഹാസന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്ബോള്‍ കമല്‍ ഹാസന്റേതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വും ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന വിക്രമും ഡിസംബറില്‍ ഒരേസമയം ചിത്രീകരണത്തിനായി തയ്യാറാവുന്നത്.
അടുത്ത മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ട് മാര്‍ച്ച്‌ മാസത്തിനുളളില്‍ ചിത്രീകരണം അവസാനിപ്പിക്കണമെന്ന് ഇരുസംഘങ്ങളോടും കമല്‍ ആവശ്യപ്പെടുകയുണ്ടായി. അതുമൂലമാണ് ഇരുചിത്രങ്ങളും ഡിസംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുന്നത്.
ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം 2017ല്‍ തുടങ്ങിയിരുന്നെങ്കിലും നിര്‍മ്മാണചിലവിന്റെ അഭാവവും മറ്റും കൊണ്ട് നീണ്ടുപോവുകയായിരുന്നു.

This post has already been read 1797 times!

Comments are closed.