അധികസുരക്ഷയുമായികുഷാഖുംസ്ലേവിയയും
കോട്ടയം: ഫൈവ് സ്റ്റാര്‍ സുരക്ഷയുള്ള സ്‌കോഡ ഇന്ത്യയുടെ ജനപ്രിയ വാഹനങ്ങളായ കുഷാഖ്, സ്ലേവിയ മോഡലുകളില്‍ അധിക സുരക്ഷയുമായി പുതിയ എംവൈ24 അപ്‌ഡേറ്റുകള്‍. ഈ രണ്ടു മോഡലുകളുടേയും അടിസ്ഥാന വേരിയന്റ് തൊട്ട് എല്ലാ വേരിയന്റുകളിലും ഇനി ആറ് എയര്‍ബാഗുകളുടെ അധിക സുരക്ഷിതത്വവും ലഭിക്കും. സുരക്ഷയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന കമ്പനിയുടെ പുതിയ അപ്‌ഡേറ്റ് കുഷാഖിനേയും സ്ലേവിയയേയും ഒരു പടി കൂടി മുന്നിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
"സ്‌കോഡയുടെ ജനിതക ഘടനയിലെ അവിഭാജ്യ ഘടകമാണ് സുരക്ഷ. ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്ന യാത്രക്കാരുടേയും കുട്ടികളുടേയും സുരക്ഷിതത്വത്തില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ച ആദ്യ വാഹന ബ്രാന്‍ഡാണ് ഞങ്ങളുടേത്. കുടുംബങ്ങളുടെ ഇഷ്ട ബ്രാന്‍ഡാകുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ അടിസ്ഥാന വേരിയന്റുകളില്‍ നേരത്തെ മുന്‍വശത്തെ യാത്രക്കാര്‍ക്കു വേണ്ടി മാത്രമായിരുന്നു എയര്‍ബാഗുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സുരക്ഷാ അപ്‌ഡേറ്റിന്റെ ഭാഗമായി ബേസ് മോഡല്‍ തൊട്ട് എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ എല്ലായ്‌പ്പോഴും കേള്‍ക്കാറുണ്ട്. അതിനനുസരിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുന്നതും തുടരും," സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജാനെബ പറഞ്ഞു.
കുഷാക്ക് ആരംഭിക്കുന്നത് ആക്ടീവ് വേരിയന്റിലാണ്. തൊട്ടടുത്ത വേരിയന്റ് അംബീഷന്‍. ഉയര്‍ന്ന വേരിയന്റായ സ്റ്റൈലില്‍ മോണ്ടെ കാര്‍ലോ, എലഗന്‍സ് എന്നീ എഡിഷനുകളുമുണ്ട്. സ്ലേവിയയും ആക്ടീവ് വേരിയന്റ് മുതലാണ് ആരംഭിക്കുന്നത്. അംബീഷന്‍, സ്റ്റൈല്‍ എന്നിവയാണ് ഉയര്‍ന്ന വേരിയന്റുകള്‍. സ്റ്റൈല്‍ എലഗന്‍സ് പതിപ്പാണ് ഏറ്റവും ഉയര്‍ന്ന വേരിയന്റ്. രണ്ട് കാറുകള്‍ക്കും കരുത്തു പകരുന്നത് ശക്തവും കാര്യക്ഷമവുമായ 1.0 ടിഎസ്‌ഐ, 1.5 ടിഎസ്‌ഐ എഞ്ചിനുകളാണ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.
Price Range:
| Škoda Kushaq | Price INR (ex-showroom) | |
| Active | 1.0 TSI MQ | 11,99,000 |
| 1.0 TSI MQ ONYX | 12,89,000 | |
| Ambition | 1.0 TSI MQ | 14,54,000 |
| 1.0 TSI AQ | 15,84,000 | |
| Style | 1.0 TSI MQ | 16,59,000 |
| 1.0 TSI AQ | 17,89,000 | |
| 1.5 TSI MQ | 18,39,000 | |
| 1.5 TSI DQ | 19,79,000 | |
| Škoda Slavia | Price INR (ex-showroom) | |
| Active | 1.0 TSI MQ | 11,63,400 |
| Ambition | 1.0 TSI MQ | 13,78,400 |
| 1.0 TSI AQ | 15,08,400 | |
| Style | 1.0 TSI MQ | 15,63,400 |
| 1.0 TSI AQ | 16,93,400 | |
| 1.5 TSI MQ | 17,43,400 | |
| 1.5 TSI DQ | 18,83,400 | |
This post has already been read 252 times!