പൊതു വിവരം

Press Release (Malayalam with Photo): കൊല്ലം സ്വദേശികളുടെ സ്റ്റ ാർട്ടപ്പ് നിർമിത ബുദ്ധി കമ്പനിയായ എൻവീഡിയയ ുടെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ പദ്ധതിയിൽ ഇടം നേടി

കൊല്ലം സ്വദേശികളുടെ സ്റ്റാർട്ടപ്പ് നിർമിത ബുദ്ധി കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ പദ്ധതിയിൽ ഇടം നേടി

<

p dir=”ltr”>കൊല്ലം: കൊല്ലം സ്വദേശികളായ മൂന്ന് സംരംഭകർ ചേർന്ന് തുടങ്ങിയ ഫാർമടെക് കമ്പനിയായ ‘ഓർപടെക്’ സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ നിർമിത ബുദ്ധി (എ ഐ) കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ പദ്ധതിയിൽ ഇടം പിടിച്ചു. കേരളത്തിലെ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ചുരുക്കം സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഇത്.

<

p dir=”ltr”>നിർമിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫാർമസികൾക്കും ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുമായി പ്രത്യേകം രൂപകൽപ്പന ഫാർമസ്യൂട്ടിക്കൽ മേഖലയെ സഹായിക്കാൻ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമാണ് ‘ഓർപടെക്’. മരുന്ന് വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും ഉപഭോക്തൃ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ബിസിനസുകളെ ശാക്തീകരിക്കുകയാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.

<

p dir=”ltr”>കേരളത്തിലെ ഗ്രാമമേഖലകളിൽ നിന്ന് ലോകനിലവാരമുള്ള സ്റ്റാർട്ടപ്പുകൾ ആവിർഭവിക്കുന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സ്റ്റാർട്ടപ്പിന്റെ നേട്ടം. കൊല്ലം ഒയൂർ സ്വദേശികളായ ഡോ ആൽവിൻ രാജ്, ഡോ ഓമന രാജൻ, ഫിൻസൺ ഫിലിപ്പ് എന്നിവരാണ് സ്ഥാപകർ. ഷഹബാസ് സുനിത ഷാജഹാൻ ആണ് ചീഫ് ടെക്നോളജി ഓഫീസർ.

<

p dir=”ltr”>ഈ നേട്ടം ഓർപടെക്കിനെ അടുത്ത പടി വളരുന്നതിന് സഹായിക്കുന്ന ഒന്നാണ്. അത്യാധുനിക സാങ്കേതികവിദ്യ, ഗോ-ടു-മാർക്കറ്റ് പിന്തുണ, സമഗ്രമായ പരിശീലനം എന്നിവയൊക്കെ എൻവീഡിയ നൽകും. ഉൽപ്പന്ന വികസനം, പ്രോട്ടോടൈപ്പിംഗ്, വിന്യാസം എന്നിവയുടെ നിർണായക ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് എൻവിഡിയ ഇൻസെപ്ഷൻ പദ്ധതി പ്രശസ്തമാണ്. മെട്രോ നഗരങ്ങളിൽ നിന്നും മാറി ചെറുപട്ടങ്ങങ്ങളിലും ഗ്രാമമേഖലകളിലും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനം നൽകുന്നതാണ് ഈ നേട്ടമെന്ന് സ്ഥാപകരിൽ ഒരാളായ ഡോ ആൽവിൻ രാജ് പറഞ്ഞു.

<

p dir=”ltr”>നിർമിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ, സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഗവേഷണത്തിലാണ് സ്റ്റാർട്ടപ്പ് ഇപ്പോൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പരിപൂർണ്ണ പിന്തുണയോടെയാണ് ‘ഓർപടെക്’ പ്രവർത്തിച്ചു വരുന്നത്.

<

p dir=”ltr”>ചിത്രം: ഡോ ആൽവിൻ രാജ്, ഡോ ഓമന രാജൻ, ഷഹബാസ് സുനിത ഷാജഹാൻ എന്നിവർ

Post Comment