
കപ്പിനകത്തല്ല പുറത്താണ്കാറ്റ്:
അലസമായൊരുപകലിനെ മറികടക്കാൻ;
ചൂടൻചർച്ചയുടെ കനലുകളെ തണുപ്പിക്കാൻ;
നിർജ്ജീവസദസ്സിനെ ചൂടാക്കാൻ;
ഒരുകവിൾ കുടിച്ചശേഷം പുഞ്ചിരിക്കാൻ
ആരോടുംപറയാതുള്ളിൽ കാത്തുവച്ചതിനൊക്കെ ഉറപ്പേകാൻ;
ഏകാന്തതയെ മനോഹരമാക്കി
പാത്രങ്ങളിൽപകർന്നൊച്ചകേൾപ്പിക്കാൻ;
മഴയ്ക്കൊപ്പംഅലിയാൻ;
അപരിചിതപാതകളിൽ പരിചയംതോന്നാൻ;
നിനക്കുമെനിക്കും നടുവിൽ
ഉറഞ്ഞ മൗനത്തെയുരുക്കാൻ;
അങ്ങനെ നീയൊരുവികാരമാകുന്നു…
ഉയരത്തിൽവിളഞ്ഞ് ഉയിരിൽകലരുന്നു ..!
ശാന്തി പാട്ടത്തിൽ
This post has already been read 5718 times!


Comments are closed.